ദൈവികഭാവങ്ങളെ കല്ലില്‍ പകര്‍ത്തിയ മൈക്കലാഞ്ചലോ

കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പമായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെനഞ്ഞെടുത്തു. 14, 15 നൂറ്റാണ്ടുകളിലായി ഇറ്റലിയില്‍ രൂപം കൊണ്ട നവോത്ഥാനം, കേവലമൊരു ഇരുകാലിമാത്രമായിരുന്ന മനുഷ്യന്റെ തന്നെ പുനര്‍ജനനം ആയിരുന്നു.

മതത്തില്‍നിന്നും മാറിനില്‍ക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ആദ്യ നവോത്ഥാന കലാകാരന്മാര്‍ വ്യക്തിഗത ചിന്തകളിലേയ്ക്കും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേയ്ക്കുമാണ് ഇറങ്ങിച്ചെന്നത്. അവരില്‍ ഒരാളായ ലിയനാ ര്‍ഡോ ഡാവിഞ്ചി നവോത്ഥാന മനുഷ്യന്റെ പ്രാഗ്‌രൂപമാ യി കണക്കാക്കപ്പെടുന്നു. ചിത്രകാരനും, ശില്പിയും, ശാസ്ത്രജ്ഞനുമായിരുന്ന ഡാവിഞ്ചിയുടെ പരീക്ഷണ ങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തി.

ശ്രേഷ്ഠനായ മറ്റൊരു നവോത്ഥാന ശില്പിയായിരുന്നു മൈക്കലാഞ്ചലോ. സെന്റ്. പീറ്റേഴ്‌സ് ബസിലിക്ക യുടെ അവസാനഘട്ട നിര്‍മ്മാണചുമതല ഏറ്റെടുക്കുമ്പോ ള്‍ അദ്ദേഹത്തിനു പ്രായം എഴുപത്. എന്നാല്‍ അതിനു മുമ്പ് തന്നെ, ഡേവിഡ്, പിയാത്ത എന്നീ രണ്ട് ശില്പങ്ങള്‍ കൊണ്ട് മൈക്കലാഞ്ചലോ ലോകമെങ്ങും അറിയപ്പെട്ടു കഴിഞ്ഞിരുന്നു. വെറും ഇരുപത്തിനാല് വയസ്സുള്ളപ്പോള്‍ ബൈബിളിലെ ദാവീദിനെ മാര്‍ബിള്‍ കല്ലില്‍ കൊത്തിയെ ടുത്ത അദ്ദേഹം ഇന്നത്തെ ആധുനിക ശില്പികളെ വെല്ലുവിളിക്കുന്നു, നാണം കെടുത്തുന്നു. അത്രയ്ക്കും ഉദാത്തമാണ് മൈക്കലാഞ്ചലയുടെ ഡേവിഡ്.

പീഡാസഹനവും കുരിശുമരണവും വരിച്ച ക്രിസ്തു ശരീരം സംസ്‌കരിക്കുന്നതിനുമുമ്പ്, പരിശുദ്ധ അമ്മയുടെ മടിയില്‍ കിടത്തുന്ന രംഗത്തെ പിയാത്ത എന്ന ശില്പ ത്തില്‍ ആവിഷ്‌കരിച്ച അദ്ദേഹം, സാങ്കല്പ്പികതയും യാഥാര്‍ഥ്യവും തമ്മിലുള്ള അകലത്തെ അടുപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അന്നുണ്ടായിരുന്ന പതിവ് മാതൃക കളെ വിസ്മരിച്ച്, രണ്ടു പ്രതിശ്ചായകള്‍ ഉള്‍കൊണ്ട ഒരപൂര്‍വ്വ നിര്‍മ്മിതിയായി പിയാത്തയെ അംഗീകരിക്കു ന്നു. ലോകപാപങ്ങള്‍ക്കുവേണ്ടി ജീവന്‍ വെടിഞ്ഞ യേശുവിന്റെ ശരീരം കുരിശില്‍ നിന്ന് ഇറക്കി, അമ്മയുടെ മടിയില്‍ കിടത്തി. തലകുമ്പിട്ട് തന്റെ മകനിലേയ്ക്ക് അമ്മ നോക്കി. ഏറ്റവും വേദനാജനകവും ഹൃദയഭേദകവുമായ ആ നിമിഷത്തെ സൂക്ഷ്മമായാണ് അദ്ദേഹം ആവിഷ്‌കരി ച്ചിരിക്കുന്നത്. സൗന്ദര്യശാസ്ത്രത്തിനു മറ്റൊരു കവാടം നല്‍കിയ പിയാത്തയുടെ നിര്‍മ്മാണ ശൈലി, ഇന്നും അനേകരെ ആകര്‍ഷിക്കുന്നു. മാനുഷികമായ അവസ്ഥ യെങ്കിലും, ദൈവീകപ്രഭ ഒട്ടും ചോര്‍ന്നുപോകാതെ ശില്‍പം പൂര്‍ത്തീകരിക്കാനും മൈക്കലാഞ്ചലോയ്ക്ക് സാധിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles