ദയാവധം ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മനുഷ്യനെ വസ്തുവായി കണക്കാക്കുന്ന രീതിയാണ് ദയാവധം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വാതന്ത്ര്യം നല്‍കും എന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രത്യാശ നിഷേധിക്കുന്നതാണ് ദയാവധമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
‘പല രാജ്യങ്ങളിലും നിയമാനുസൃതമാക്കിയിട്ടുള്ള ദയാവധം വ്യക്തിസ്വാതന്ത്ര്യം വളര്‍ത്തുന്നു എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സത്യത്തില്‍ അത് ആ വ്യക്തിയുടെ ഉപഭോഗമനസ്സിന്റെ പ്രതിഫലനമാണ്. വ്യക്തി ഉപയോഗശൂന്യമായ വസ്തുവായി അധപതിക്കുന്നു. പണം കൊണ്ട് വ്യക്തിയുടെ വില കണക്കാക്കുന്നു’ പാപ്പാ കുറ്റപ്പെടുത്തി.
‘ദയാവധം മരണത്തെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. ആ വിധത്തില്‍ നോക്കിയാല്‍ പ്രശ്‌നം പരിഹരിച്ചു എന്ന് തോന്നും. എന്നാല്‍ ഇത്തരം ചിന്താഗതിയുടെ പിന്നില്‍ എത്ര വലിയ കയ്പാണ്. പ്രത്യാശ ഉപേക്ഷിക്കുന്ന പ്രവര്‍ത്തിയാണ് ദയാവധം’ പാപ്പാ വ്യക്തമാക്കി.