കോവിഡ് മഹാമാരിക്കു മധ്യേ പോളണ്ടില്‍ പുരുഷന്മാരുടെ ജപമാല റാലി

കോവിഡ് ഭീഷണി നിലനില്‍ക്കേ ദൈവത്തില്‍ ആശ്രയിച്ചു കൊണ്ട് പോളിഷ് പുരുഷന്മാര്‍ ഒന്നു ചേര്‍ന്ന് പോളണ്ടിലെ തെരുവുകളില്‍ ജപമാല പ്രദക്ഷികണം നടത്തി. മാസാദ്യ ശനിയാഴ്ചകളില്‍ പോളണ്ടിലെ നഗരനിരത്തുകള്‍ സാക്ഷ്യം വഹിക്കുന്ന സവിശേഷതയാണ് പുരുഷന്മാര്‍മാത്രം അണിനിരക്കുന്ന ജപമാല പ്രദക്ഷിണം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംതേടി നാളുകളായി നടത്തുന്ന ഈ മരിയന്‍ പ്രദക്ഷിണം മഹാമാരിയുടെ നാളുകളിലും മുടങ്ങിയില്ല എന്നതാണ് ശ്രദ്ധേയം.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ദിനം കൂടിയായിരുന്ന ഈ മാസാദ്യ ശനിയാഴ്ചയില്‍ (മേയ് ഒന്ന്) ഏതാണ്ട് 25 നഗരങ്ങളിലാണ് ഇപ്രകാരം ജപമാല പ്രദക്ഷിണം നടന്നത്. ചിലസ്ഥലങ്ങളില്‍ കാലാവസ്ഥ മോശമായിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ ദൈവമാതാവിന്റെ ആണ്‍മക്കള്‍ ദൈവമാതാവിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിച്ചും ജപമാല രഹസ്യങ്ങള്‍ ചൊല്ലിയും നഗരനിരത്തില്‍ വന്നണയുകയായിരുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ഫാത്തിമാദര്‍ശനത്തില്‍ ദൈവമാതാവ് നല്‍കിയ നിര്‍ദേശമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണം സംഘടിപ്പിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിച്ചത്.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പരിഹാരമായി അര്‍പ്പിക്കുന്ന മാസാദ്യ ശനിയാഴ്ച വണക്കത്തിന് 1905ല്‍ പയസ് 10ാമന്‍ പാപ്പയാണ് അംഗീകാരം നല്‍കിയത്. അമലോത്ഭവത്തോടുള്ള ആദരസൂചനകമായി 12 മാസങ്ങളില്‍ പ്രസ്തുത ഭക്ത്യാനുഷ്ഠാനം നിറവേറ്റുന്നവര്‍ക്ക് ദണ്ഡവിമോചനവും സഭ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ച് മാസാദ്യ ശനിയാഴ്ചകളില്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ജപമാലയുടെ അഞ്ചു രഹസ്യങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ജപമാലയുടെ 15 രഹസ്യളെ ധ്യാനിക്കാന്‍ 15 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് പ്രത്യേക അനുഗ്രഹവും ഫാത്തിമാ മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles