നവീകരണത്തിന്റെ അമ്മയായ മെഡ്ജുഗോറിയയിലെ മാതാവ്
മെഡ്ജുഗോറെ ജോബ്‌നിയ – ഹെര്‍സഗോവിനയിലെ ഒരു ചെറിയ ഗ്രാമമാണ് . അവിടെ 1998 ജൂണ്‍ 24 മുതല്‍ മാതാവ് മരിജ ( Marija ) , വിക്ക ( Vicka ) , 6 ) ഐവാന്‍ ( Ivan ) , മിര്‍ജാന ( Mirjana ) , ഐവാന്‍കാ ( Ivanka ) , യാക്കോബ് ( Yakov ) തുടങ്ങിയ വിശ്വാസികളിലൂടെ മാതാവ് സന്ദേശം നല്കാന്‍ തുടങ്ങി. മാതാവ് ആദ്യം എല്ലാ ദിവസവും പിന്നീട് എല്ലാ ആഴ്ചയും തുടര്‍ന്ന് എല്ലാ മാസവും അതിനു ശേഷം എല്ലാ വര്‍ഷവും പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയിരുന്നു .
പ്രധാനമായും മെഡ്ജുഗോറിയിലെ വി . യാക്കോബിന്റെ പള്ളിയില്‍ വച്ചാണ് മറിയം സന്ദേശം നല്കി വരുന്നത്. അവിടെവച്ച് മറിയം ലോകത്തോട് വീണ്ടുമൊരു രഹസ്യം പറഞ്ഞു : ‘ഞാന്‍ വന്നിരിക്കുന്നത് ലോകത്തോട് ദൈവം നിലനില്ക്കുന്നു എന്നു പറയുവാനാണ്. അവിടുന്നാണ് ജീവിതത്തിന്റെ പൂര്‍ണ്ണത, സമാധാനം. ആ സമാധാനവും പൂര്‍ണ്ണതയും ആസ്വദിക്കാനായി ദൈവത്തിലേക്കു തിരിച്ചുവരിക’.
മെഡ്ജുഗോറിയയില്‍ മറിയം നല്കിയ സന്ദേശങ്ങളില്‍ ചിലത് ഇവയാണ്
- ‘മാനസാന്തരപ്പെടുക
- വി . കുര്‍ബാനയെ നിരന്തരം ആരാധിക്കുക
- പരീക്ഷയില്‍ സ്ഥിരതയോടെ നില്‍ക്കുക
- സഹനങ്ങളെ ഒരു ബലിയായി ദൈവത്തിനു സമര്‍പ്പിക്കുക
- നിരന്തരം പ്രാര്‍ത്ഥിക്കുക
- പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക
- വിശ്വാസം ജീവവത്താക്കുക
- പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക .
- ദിവസവും ചുരുങ്ങിയത് ഒരു ജപമാലയെങ്കിലും ചൊല്ലുക.
- കുരിശിന്‍ ചുവട്ടിലിരുന്നു ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുക.
- ഹൃദയപൂര്‍വം ഉപവസിച്ചു പ്രാര്‍ത്ഥിക്കുക
- എല്ലാ ദിവസവും കുടുംബങ്ങളില്‍ വി . ബൈബിള്‍ വായിക്കുക
- വി . ഗ്രന്ഥം ഭവനങ്ങളില്‍ ദൃശ്യമായ വിധം തുറന്നുവയ്ക്കുക
- തിന്മയ്‌ക്കെതിരെ പോരാടുക
- ദിവ്യവകാശത്തിനായി പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക
പ്രാര്‍ത്ഥിച്ച കാര്യത്തിനായി കാത്തിരിക്കുക - ദൈവത്തെ സ്‌നേഹിക്കുക
- നിങ്ങളുടെ കുടുംബവും അതിലെ എല്ലാ വസ്തുക്കളും വെഞ്ചരിക്കുക
- ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിനു നന്ദി പറയുക
- നിങ്ങളുടെ ഹൃദയം എനിക്കു നല്കുക .
ഈ സന്ദേശങ്ങളെല്ലാം സസൂക്ഷ്മം പരിശോധിച്ചാല്‍ മെഡ്ജുഗോറിയയിലെ മാതാവ് സകല വിശ്വാസികളേയും ആത്മീയ ജീവിതം സാമഗ്രമായി നവീകരിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണെന്നു കാണാം. ദൈവം ഉണ്ട് . ദൈവത്തിലെത്തിച്ചേരാന്‍ വെളിപ്പെടുത്തപ്പെടുത്തപ്പെട്ട വചനത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുവാനാണ് മെഡ്ജുഗോറിയയിലെ മാതാവു പറയുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.