മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു. “സഭയിൽനിന്ന് പ്രാർത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയർന്നു” എന്നായിരിക്കും ജപമാല യജ്ഞ മാസത്തിന്റെ പ്രമേയമെന്ന് നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും ഇടയിൽ ജപമാല പ്രാർത്ഥന പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടുമുള്ള തീർത്ഥാടന കേന്ദ്രങ്ങളും പ്രത്യേകമാംവിധം ജപമാല യജ്ഞത്തിൽ പങ്കാളികളാകുമെന്ന് പൊന്തിഫിക്കൽ കൗൺസിൽ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഓരോ ദിവസവും ഓരോ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന്, മൊത്തം മുപ്പത് തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്നായി തൽസമയം വിശ്വാസികൾക്കു വേണ്ടി ജപമാലയജ്ഞം സംപ്രേക്ഷണം ചെയ്യും. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിനാണ് കത്തോലിക്കാ സഭ സമർപ്പിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പാപ്പ തന്നെ ആയിരിക്കും മെയ് മാസം ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക. ഇതിനിടയിൽ കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സാഹോദര്യ ബോധത്തോടുംകൂടി പ്രതിസന്ധികളെ ഒരുമിച്ചു തരണം ചെയ്യണമെന്നും ഫ്രാൻസിസ് മാർപാപ്പ ഇബേരോ-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നർക്കുളള വീഡിയോ സന്ദേശത്തിൽ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles