മറിയവും സഭയും – രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതെന്ത്?
മാലാഖ സന്ദേശം നൽകിയപ്പോൾ ഹൃദയത്തിലും ശരീരത്തിലും ദൈവവചനം സ്വീകരിക്കുകയും ദൈവിക ജീവൻ ലോകത്തിൽ സംവഹിക്കുകയും ചെയ്ത കന്യകാമറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെയും രക്ഷകന്റെയും മാതാവായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. തന്റെ പുത്രന്റെ യോഗ്യതകൾ പരിഗണിച്ച് സവിശേഷമായ രീതിയിൽ അവൾ രക്ഷിക്കപ്പെടുകയും അവിടുത്തോട് ഗാഢവും അവിഭാജ്യമായ ബന്ധത്താൽ സംയോജിപ്പിക്കുകയും തദനുസൃതമായി സമ്പന്നയാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽതന്നെ പിതാവിന്റെ വത്സലപുത്രിയും പരിശുദ്ധാത്മാവിന്റെ പൂജ്യപേടകവും എന്ന നിലക്ക് അതിവിശിഷ്ടമായ പ്രസാദവരദാനത്താൽ മറ്റെല്ലാ ഭൗമിക, സ്വർഗീയ സൃഷ്ടികളെയും അവൾ ബഹുദൂരം അതിശയിക്കുന്നു.
അതോടൊപ്പം രക്ഷിക്കപ്പെടേണ്ട മറ്റെല്ലാ മനുഷ്യരോടുമൊത്തു ആദമിന്റെ സന്തതിപരമ്പരയോട് ചേർന്നവളായും കാണപ്പെടുന്നു:” അതെ, ( മിശിഹായുടെ) അവയവങ്ങളുടെ അമ്മ. കാരണം,സഭയിൽ, സഭയുടെ ശിരസ്സിന്റെ അവയവങ്ങളായ വിശ്വാസികൾ ജന്മം കൊള്ളുന്നതിന് സ്നേഹത്തിൽ അവൾ സഹകരിക്കുന്നു. തന്നിമിത്തം അതിവിശിഷ്ടയും സർവഥാ അനന്യോൽകൃഷ്ടയുമായ സഭാംഗവും വിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ പ്രതിരൂപവും അതിവിശിഷ്ട മാതൃകയുമായി പരിശുദ്ധാത്മാവാൽ പ്രബോധിക്കപ്പെടുന്ന കത്തോലിക്കാസഭ അവളെ ആദരിക്കുകയും പുത്രിക്ക് ചേർന്ന ഭക്തി നിറഞ്ഞ സ്നേഹത്തോടെ വത്സലമാതാവിനെ എന്ന പോലെ അവളെ ബഹുമാനിക്കുകയും ചെയ്യുന്നു.
(രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ 53)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.