താലി

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.

ഏഴ് അല്ലങ്കിൽ
പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച
ക്രിസ്തീയവിവാഹ താലി.

ഏഴ് കൂദാശകളാൽ സമ്പന്നമായ
പന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം.
കുരിശ് രക്ഷയുടെ അടയാളത്തെയും
രക്ഷകനായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.

ക്രിസ്തു തൻ്റെ ജീവൻ കൊടുത്തും
സഭയെ സ്നേഹിക്കുകയും സംരംക്ഷിക്കുകയും ചെയ്തതുപോലെ ……
നീയും അവനെ/ അവളെ
തൻ്റെ ജീവൻ കൊടുത്തും സ്നേഹിക്കുകയും
സംരക്ഷിക്കുകയും വേണം.
എപ്രകാരം സഭ ക്രിസ്തുവിന് വിധേയമായി നില്ക്കുന്നുവോ അതുപോലെ ….
നീയും അവന് / അവൾക്ക് വിധേയരായി ജീവിക്കണം.

ദാമ്പത്യ ബന്ധത്തിൻ്റെ …,
കുടുംബ ജീവിതത്തിൻ്റെ പവിത്രതയെ സൂചിപ്പിക്കുന്ന വിശുദ്ധമായ ഈ താലി ,
അവളുടെ മരണശേഷം ദേവാലയ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.

വിശുദ്ധ കുർബ്ബാനക്കുപയോഗിക്കുന്ന പരിശുദ്ധ കാസയുടെ ഉൾവശം സ്വർണ്ണം പൂശാനാണ് ഈ താലി പിന്നീട് ഉപയോഗിക്കുന്നത്.
അങ്ങനെ സ്വർണ്ണം പൂശിയ കാസയ്ക്കുള്ളിലാണ് വിശുദ്ധ കുർബ്ബാന മധ്യേ വീഞ്ഞ് ക്രിസ്തുവിൻ്റെ തിരുരക്തമായി മാറുന്നത്.

“യേശു ക്രിസ്തുവിൻ്റെ തിരുരക്തം വഹിക്കാൻ മാത്രം വിശുദ്ധിയുണ്ടോ
എൻ്റെ താലിക്ക് / ഞാൻ കെട്ടിയ താലിക്ക്?”
ഈ ചിന്ത ദാമ്പത്യ ബന്ധത്തെ വിശുദ്ധിയോടെ കാണാൻ നമ്മെ സഹായിക്കും.

ദാമ്പത്യ ബന്ധത്തിൽ അശുദ്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേ
താലി ചങ്കോട് ചേർത്തു പറയണം
” എൻ്റെ കർത്താവിൻ്റെ കാസ ഞാൻ മലിനമാക്കില്ല”

“എല്ലാവരുടെ ഇടയിലും വിവാഹം
മാന്യമായി കരുതപ്പെടട്ടെ.
മണവറ മലിനമാകാതിരിക്കട്ടെ.”
( ഹെബ്രായർ 13:4 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles