അരൂപിയാല്‍ നിറയ്ക്കുന്ന മാതൃസ്വരം

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

 

മാലാഖയില്‍ നിന്ന് മംഗളവാര്‍ത്ത ശ്രവിച്ച ശേഷം ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിക്കാന്‍ മലമ്പ്രദേശത്തു കൂടെ യാത്ര ചെയ്ത മറിയം എലിസബത്തിനെ അഭിവാദനം ചെയ്തപ്പോള്‍ അവളുടെ ഉദരത്തിലെ ശിശു കുതിച്ചു ചാടി എന്നാണ് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത്. മറിയത്തിന്റെ സ്വരം കേട്ട മാത്രയില്‍ എലിസ ബത്ത് പരിശുദ്ധത്മാവ് നിറഞ്ഞവളായി. അവളുടെ ഉള്ളിലെ കുഞ്ഞും പരിശുദ്ധാത്മാവാല്‍ നിറഞ്ഞു, അതിന്റെ ആനന്ദപ്രകടനമായി കുതിച്ചു ചാടി.

മറിയം എവിടെയുണ്ടോ അവിടെയെല്ലാം പരിശുദ്ധാത്മാവ് ഉണ്ട് എന്നതാണ് ഇതിന്റെ സന്ദേശം. ശിഷ്യന്മാര്‍ സെഹിയോന്‍ ഊട്ടുശാല യില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ അവരുടെ മധ്യത്തില്‍ മറിയം ഉണ്ടായി രുന്നു. അന്നേരമാണ് പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തില്‍ അവരുടെ എല്ലാവരുടെയും മേല്‍ എഴുന്നള്ളിയത്. മനുഷ്യരുടെ മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വരുമ്പോള്‍ മാതാവ് കൂടെയുള്ളത് വലിയ അനുഗ്രഹമാണ്. അഥവാ നാം പരിശുദ്ധാത്മാവാല്‍ നിറയാന്‍ ആഗ്രഹി ക്കുന്നുവെങ്കില്‍ മറിയത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കൂ. തീര്‍ച്ചായായും അമ്മ നമ്മെ സഹായിക്കും എന്നു തന്നെയാണ് ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നത്.

‘ഇതെങ്ങനെ സംഭവിക്കും. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’ എന്ന് മറിയം ചോദിച്ചപ്പോള്‍ ദൈവദൂതന്‍ പറയുന്നു, പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും എന്ന്. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയ മറിയം പരിശുദ്ധാത്മാ വിനെ സ്വീകരിച്ച് ദൈവവചനത്തിന് മാംസം ധരിക്കാന്‍ സ്വയം സമര്‍പ്പിച്ചവളാണ്. അമ്മയിലൂടെയാണ് പരിശുദ്ധാവ് മനുഷ്യരോടൊപ്പ മായിരിക്കാന്‍ ഇറങ്ങി വന്നത്. പരിശുദ്ധാത്മാവ് നിറഞ്ഞ ജീവതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒപ്പം കൂട്ടേണ്ട ആളാണ് പരിശുദ്ധ കന്യാമറിയം.

സന്തോഷത്താല്‍ നിറഞ്ഞ് മറിയം പാടുന്ന ഗീതം ഓര്‍ക്കുക: ‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു!’ സ്വന്തം ആത്മാവില്‍ പരിശുദ്ധാത്മാവ് നിറഞ്ഞപ്പോള്‍ മനസ്സ് നിറഞ്ഞ് പാടുകയാണമ്മ. ‘ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.’ അന്നു തൊട്ടിന്നോളം മറിയത്തെ പോലെ ഭാഗ്യവതിയായി സ്ത്രീകളില്‍ ആരുമില്ല. മറിയത്തിന്റെ പരിപൂര്‍ണമായ സമര്‍പ്പണത്തിനും എളിമയ്ക്കും ദൈവം കനിഞ്ഞരു ളിയ അനുഗ്രഹമാണത്.

കത്തോലിക്കാ സഭയില്‍ പരിശുദ്ധ കന്യകാ മറിയത്തിന് ഇത്ര പ്രാധാന്യം കല്‍പിക്കുന്നതിന് കാരണം ഇതാണ്. ദൈവം തന്നെയാണ് മാതാവിനെ ഉയര്‍ത്തിയതും മഹത്വപ്പെടുത്തിയതും. ദൈവാത്മാവ് വരുന്നത് മറിയത്തിന്റെ സാന്നിധ്യത്തിലാണ്. ദൈവവചനമായ പുത്രന്‍ തമ്പുരാന്‍ ലോകത്തിലേക്ക് വന്നതും മറിയം വഴിയാണ്. മറിയമേ, അമ്മേ, അങ്ങേയ്ക്ക് സ്തുതി!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles