പരിശുദ്ധ കന്യകാ മാതാവിനോടുള്ള വിസീത്ത
എത്രയും മാധുര്യം നിറഞ്ഞവളും പരിശുദ്ധയുമായ എന്റെ പരിശുദ്ധ അമ്മേ, അങ്ങയെ സ്മരിക്കുകയും എന്റെ സഹായത്തിനു വിളിക്കുകയും ചെയ്യുമ്പോള്‍ എന്റെ കഷ്ടപ്പാടുകളില്‍ എത്ര വലിയ സമാശ്വാസവും, അനര്‍ത്ഥങ്ങളില്‍ അകമഴിഞ്ഞ സഹായവും, പ്രലോഭനങ്ങളില്‍ വലിയ ശക്തിയുമാണ് എനിക്ക് ലഭിക്കുന്നത് . ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ ഏറ്റം വലിയ അഭയമാണ് അതെന്ന് വിശുദ്ധന്മാര് അങ്ങയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഏറ്റം ശരിയാണ് . നമ്മുടെ നാശനഷ്ടങ്ങള്‍ പരിഹരിച്ച് കേടുപോക്കുന്നവളാണവള് ( വി.എഫ്രം ) . ദുഃഖങ്ങളില്‍ സാന്ത്വനമാണവള്‍ ( വി. ബൊണവെന്തുര ).
എന്റെ പ്രിയ പരിശുദ്ധ മാതാവേ , അങ്ങ് എന്നെ ആശ്വസിപ്പിക്കണമേ . ഞാന്‍ പാപഭാരത്താല്‍ കുനിഞ്ഞവനും ശത്രുക്കളാല്‍ ചുറ്റപ്പെട്ടവനുമാണ് . യാതൊരു പുണ്യവും ഇല്ലാത്തവനും പരമപരിശുദ്ധനായ യേശു നേഹത്തില്‍ തണുത്തവനുമാണ് . ആകയാല്‍ എന്നെ ആശ്വസിപ്പിക്കണമേ . അങ്ങയേയും അങ്ങയുടെ പരിശുദ്ധ പുത്രനെയും പ്രസാദിപ്പിക്കുംവിധം ഒരു പുതിയ ജീവിതം നയിക്കാന്‍ എനിക്ക് പ്രചോദനവും നല്കണമേ . സുകൃതജപം എന്റെ പരിശുദ്ധ അമ്മേ , പരിശുദ്ധ മാതാവേ , എന്നെ രൂപാന്തരപ്പെടുത്തണമേ. അങ്ങേക്കതു ചെയ്യാന്‍ കഴിയും.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.