രാജാ രവി വര്‍മ വരച്ച മാതാവിന്റെ ചിത്രം
രാജാ രവി വര്‍മ! ചിത്രമെഴുത്ത് യുറോപ്പ്യര്‍ക്കു മാത്രം പറ്റിയ കലയാണെന്ന് കരുതി വച്ചിരുന്ന ഒരു പഴയ കാലത്തില്‍ നിന്നും ആണ് ഒരു രാജകുടുംബത്തിലെ അംഗമായിരുന്ന രാജാ രവി വര്‍മ തന്റെ കഴിവ് തെളിയിക്കുന്നത്. രാജാ രവി വര്‍മയുടെ പ്രശസ്തമായ പല ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എങ്കില്‍ രാജാ രവി വര്‍മ വരച്ച പരിശുദ്ധ അമ്മയുടെ ചിത്രം കണ്ടിരിക്കാന്‍ ഉള്ള സാധ്യത കുറവാണ്. ആയിരത്തി തൊള്ളായിരത്തി ആറിന് മുന്‍പാണ് അദ്ദേഹം മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം വരക്കുന്നത്. വരച്ച കാലം കൃത്യമായി ആര്‍ക്കും അറിയില്ല എങ്കിലും ഈ വര്‍ഷത്തിനു മുന്‍പ് ആണ് ഇതെന്ന് സാരം.
കാന്‍വാസില്‍ ഓയില്‍ മാധ്യമം ഉപയോഗിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. രാജാ രവി വര്‍മയുടെ ചിത്രങ്ങളില്‍ എല്ലാം കാണുന്ന അസാധ്യമായ ചിത്ര രചന പാടവം അതിശയിപ്പിക്കുന്നതാണ്. ഉണ്ണീശോയെ അമ്മ മാറോടു ചേര്‍ത്തു പിടിച്ചു വച്ചിരിക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. ഹൈന്ദവ പുരാണങ്ങളും പ്രകൃതിയും, സുന്ദരികളായ സ്ത്രീകളും മൃഗങ്ങളും ഒക്കെ വര്‍മയുടെ ബ്രഷില്‍ നിറങ്ങള്‍ കൊണ്ട് വസന്തം തീര്‍ത്തു. പക്ഷെ വളരെ അസാധാരണത്വം തുളുമ്പുന്ന ചിത്രം അധികം ആരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം.