പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത
ഈശോമിശിഹായുടെ കൃപ പരിശുദ്ധ മറിയത്തെ പാപത്തിൽ നിന്ന് സംരക്ഷിച്ചു. കർത്താവിന്റെ മഹത്വ ത്തിന് ഇത് ആവശ്യമായിരുന്നു. അതുകൊണ്ട് പാപവുമായി ഒരുവിധത്തിലും പരിശുദ്ധ കന്യകയെ ബന്ധപ്പെടുത്താൻ സാധിക്കുകയില്ല. ഒരു പാപവും ഇല്ലാത്തവനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും വേണ്ടി അർഹയാക്കപ്പെ ട്ടവൾക്ക് പാപത്തെ ജയിക്കുന്നതിനു വേണ്ടി ഉന്നതമായ കൃപ നൽകപ്പെട്ടിരുന്നു.
ഇതിൽനിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. ക്രിസ്തുവിന്റെ രക്ഷാകര പ്രവൃത്തി നമ്മെ പാപത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, പാപം ചെയ്യുന്നതിൽ നിന്ന് പരിരക്ഷിക്കുകയും ചെയ്യുന്നു. മറിയത്തിൽ സമ്പൂർണ്ണമായിരുന്ന ഈ സംരക്ഷണമാനം യേശുക്രിസ്തുവിന്റെ രക്ഷാകര ഇടപെടലിന്റെ സ്വഭാവമാണ്. അത് മനുഷ്യനെ പാപത്തിൽ നിന്ന് സ്വതന്ത്രമാക്കുക മാത്രമല്ല, ജീവിതത്തിൽ അതിനുള്ള സ്വാധീനത്തെ കീഴ്പ്പെടുത്താനുള്ള ശക്തിയും കൃപയും നൽകുകയും ചെയ്യുന്നു.
ഈശോയാൽ ആദ്യമായി രക്ഷിക്കപ്പെടുകയും ഒരവസരത്തിൽ പോലും തിന്മയുടെ ശക്തിക്ക് വഴങ്ങാതിരിക്കുകയും ചെയ്ത മറിയത്തെ വിശുദ്ധിയുടെ മാതൃകയും പ്രതീകവുമായി നാം മനസ്സിലാക്കുന്നു. കർത്താവിന്റെ കൃപയിലൂടെ തങ്ങളുടെ ജീവിതത്തിൽ ഇതേ വരപ്രസാദ യോഗ്യത നേടുവാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു.
തന്റെ ഭൗമിക ജീവിതത്തിലുടനീളം വിശുദ്ധിയിൽ പരിരക്ഷിക്കപ്പെടുന്നതിന് മറിയത്തിനു ലഭിച്ച പ്രത്യേക ആനുകൂല്യം, വിശ്വാസത്തിലും സ്നേഹത്തിലുമുള്ള അവളുടെ യഥാർത്ഥമായ വളർച്ചയെക്കുറിച്ച് ധ്യാനിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാ പാപത്തിൽനിന്നും ധാർമിക അധപതനങ്ങളിൽനിന്നും സ്വതന്ത്രയായിരുന്നു മറിയമെന്നും അവൾ എന്നും വിശുദ്ധയായി ജീവിച്ചു എന്നും നാം അറിയുന്നു. പരിശുദ്ധ കന്യകയ്ക്ക് ലഭിച്ച ഈ വരപ്രസാദ ആനുകൂല്യം ലഭിക്കാത്ത ആർക്കും ജീവിതത്തിലുടനീളം പാപങ്ങൾ, പ്രത്യേകിച്ച് ലഘുപാപങ്ങൾ പോലും ഒഴിവാക്കാനാവില്ല. ദൈവകൃപയിൽ പരിവർത്തനവിധേയനും നവീകരിക്കപ്പെട്ടവനുമായ ക്രൈസ്തവൻ പാപം ചെയ്യുന്നതിനുള്ള സാധ്യതയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. പ്രത്യേക പരിഗണനയിലൂടെ പാപത്തിൽ നിന്ന് സംരക്ഷണം ലഭിക്കപ്പെടുന്നി ല്ലെങ്കിൽ ആർക്കും ജീവിതകാലത്തു ടനീളം, എല്ലാ പാപത്തിൽ നിന്നും വരപ്രസാദം സംരക്ഷണം നൽകുന്നില്ല. എന്നാൽ, പരിശുദ്ധ കന്യകാമറിയത്തിന് ഈ ആനുകൂല്യം ലഭിച്ചിരുന്നു.
പരിശുദ്ധ മറിയം പൂർണ്ണമായും കർത്താവിന്റേതായിരുന്നു
പൂർണ്ണ പരിശുദ്ധയായ അവൾക്ക് ദൈവം നൽകിയ പ്രത്യേക ആനുകൂല്യങ്ങൾ ദൈവകൃപയിലൂടെ അവളിൽ ഉളവായ അത്ഭുതങ്ങളെ കുറിച്ച് നമ്മെ പലപ്പോഴും വിസ്മയഭരിതരാക്കുന്നു.
മറിയം എപ്പോഴും പൂർണമായും ദൈവത്തിന്റേതായിരുന്നു വെന്നും ദൈവവുമായുള്ള അവളുടെ ഐക്യത്തെ ഒരപൂർണ്ണതയും ക്ലേശിപ്പിച്ചില്ലെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വാസത്തിലും ശരണത്തിലും സ്നേഹത്തിലുമുള്ള ഉദാത്തമായ വളർച്ചയായിരുന്നു അവളുടെ ഭൗതികജീവിതം. തന്മൂലം വിശ്വാസികൾക്കു #മറിയം ദൈവകരുണയുടെ പ്രഭാ പൂർണമായ അടയാളമാണ്. വിശുദ്ധിയുടെ മഹോന്നത ങ്ങളിലേയ്ക്കും സുവിശേഷ പൂർണ്ണതയിലേയ്ക്കുമുള്ള ഉറപ്പുള്ള വഴികാട്ടിയുമാണ് മറിയം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.