ട്രാന്സില്വേനിയയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാര്‍പാപ്പാ ബലിയര്‍പ്പിച്ചു
ട്രാന്‍സില്‍വേനിയ: റൊമേനിയയുടെ മധ്യഭാഗത്തുള്ള ട്രാന്സില്വേനിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റൊമേനിയക്കാരെയും ഹംഗറിക്കാരെയും സാക്ഷി നിറുത്തി ഫ്രാന്‍സിസ് പാപ്പാ ബലിയര്‍പ്പിച്ചു.
‘നാം നമ്മുടെ അമ്മയുടെ പാദാന്തികത്തിലേക്ക് വാക്കുകളുടെ അകമ്പടിയില്ലാതെ വന്നു നില്ക്കുന്നു. അമ്മെ നിര്‍നിമേഷരായ നാം നോക്കി നല്ക്കുന്നു. നോട്ടം നമ്മെ വഴിയും സത്യവും ജീവനുമായ യേശുവിലേക്ക് നയിക്കും’ മാര്‍പാപ്പാ പറഞ്ഞു.
തീര്‍ത്ഥാടനം എന്നത് സ്വന്തം സുരക്ഷയും സുഖങ്ങളും പരിത്യജിച്ച് കര്‍ത്താവ് നമുക്ക് നല്കാന് ആഗ്രഹിക്കുന്ന സ്ഥലം ലക്ഷ്യമാക്കിയുള്ള യാത്രയാണ്, പാപ്പാ വിശദീകരിച്ചു.
ട്രാന്‍സില്‍വേനിയയില്‍ സുമുല്യു സുയുക്ക് എന്നറിയപ്പെടുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തലേക്ക് എല്ലാ വര്‍ഷവും പെന്തക്കുസ്തായോട് അനുബന്ധമായി തീര്‍ത്ഥാടനം നടക്കാറുണ്ട്. 1567 ല്‍ ഇവിടെ വച്ച് നടന്ന യുദ്ധത്തില്‍ കത്തോലിക്കരെ പ്രോട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ച ഹംഗേറിയന്‍ രാജാവ് ജോണ്‍ രണ്ടാമന് പരാജിതനായി.