ക്യൂബയിലെ ഉപവിയുടെ നാഥ

കാലഘട്ടം പതിനേഴാം നൂറ്റാണ്ട്. ക്യൂബയിലെ സാന്റിയാഗോ മലനിരകള്‍ക്കപ്പുറമുള്ള കോപ്‌റേ എന്ന ചെറുനഗരം. ഒരിക്കല്‍ ഉപ്പ് ശേഖരിക്കുന്നതിനുവേണ്ടി മൂന്നു നാവികര്‍ നൈപ്പ് ഉള്‍കടലി ലേയ്ക്ക് പുറപ്പെട്ടു. യാത്രാമധ്യേ അതിശക്തമായ കൊടുങ്കാറ്റുണ്ടായി. നടുക്കടലില്‍ അവര്‍ മൂവരും ഒറ്റപെട്ടു. തിരമാലകള്‍ അവരുടെ ബോട്ടിനെ വിഴുങ്ങി. എന്തുചെയ്യണമെന്ന് അറിയാതെ കടലില്‍ വീണുലഞ്ഞുകൊണ്ടിരുന്ന അവരില്‍ ഒരാള്‍ തന്റെ കഴുത്തില്‍ ഇട്ടിരുന്ന പരി. കന്യകാമാതാവിന്റെ ഒരു രൂപമെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഉടനെ മറ്റുള്ളവരും മാതാവിന്റെ സഹായം അപേക്ഷിച്ചു.

അതേ സമയം തിരമാലകള്‍ അവരെ വിഴുങ്ങാന്‍ പാകത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നു. അടുത്ത നിമിഷം തങ്ങളുടെ ജീവന്‍ നഷ്ടപെടുമെന്നറിഞ്ഞ അവര്‍ ശക്തമായി കരഞ്ഞുപ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ണു തുറന്നപ്പോള്‍, കൊടുങ്കാറ്റ് ശമിച്ച്, തിരമാലകള്‍ സാവധാനം ചലിക്കുന്ന ഒരന്തരീക്ഷം ക്രമേണ രൂപപ്പെട്ടുവരുന്നു. അത്ഭുതം സംഭവിച്ചിരിക്കുന്നു. അതിനുശേഷം കടലിലൂടെ അവരുടെ അടുത്തേക്കായി എന്തോ ഒഴുകിവരുന്നത് നാവികര്‍ കണ്ടു. വ്യക്തമല്ല. എന്താണെന്നറിയാന്‍ അവര്‍ അതി നടുത്തേക്ക് ചെന്നു.

‘ഒരു സ്ത്രീയുടെ രൂപമല്ലേ അത്?’ അവര്‍ അത് കൈയ്യിലെടുത്തു. അപ്പോള്‍ ആണ് അവര്‍ അത് ശരിക്കും ശ്രദ്ധിക്കുന്നത്. ഈശോയെ വലതുകൈയ്യിലും, ഇടതുകൈയില്‍ കുരിശുമായി നില്‍ക്കുന്ന പരി. കന്യകാമാതാവിന്റെ പ്രകാശഭരിതമായ രൂപം. അതില്‍ ഇപ്രകാരം എഴുതിയിരുന്നു, ‘ഞാന്‍ ഉപവിയുടെ നാഥയാണ്’. കടലില്‍ നിന്നും കിട്ടിയ രൂപമായിരുന്നെങ്കിലും, മാതാവിന്റെ വസ്ത്രത്തില്‍ എന്തേ വെള്ളം പറ്റിപിടിച്ചിരുന്നില്ല എന്ന് അവര്‍ കൗതുകം പൂണ്ടു.

നാവികര്‍ മാതാവിന്റെ രൂപവുമായി തിരിച്ചു നാട്ടിലേക്ക് വരുകയും തങ്ങള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയും ചെയ്തു. മാതാവിനോടുള്ള ഭക്തിയില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു മനുഷ്യന്‍ അവിടെ ഒരു ചെറിയ ചാപ്പല്‍ പണിയുകയും മാതാവിന്റെ രൂപം സ്ഥാപിക്കുകയും ചെയ്തു. ചെമ്പ് ശേഖരത്തില്‍ വിഖ്യാതമായ കോബ്‌റേ നഗരത്തില്‍ പിന്നീട് മാതാവ് വഴി പല അത്ഭുതങ്ങളും അനുഗ്രഹങ്ങളും സംഭവിച്ചു. 1936ല്‍ ഉപവിയുടെ മാതാവിന് അതി മനോഹരമായ ഒരു വലിയ ദേവാലയം അവിടെ പണികഴിക്കപ്പെട്ടു. ആയിരങ്ങള്‍ കടന്നുവരുന്ന, അത്ഭുത സിദ്ധികളുള്ള മാതാവിന്റെ ആ ദേവാലയം ഇന്ന് ക്യൂബയുടെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി അറിയപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles