പാദുവായിലെ അന്തോണീസിന്റെ മരിയഭക്തിയെ കുറിച്ച് അറിയാമോ?

വി. അന്തോണീസിന്റെ ജനനം 1195 ആഗസ്റ്റ് 15 പോര്‍ചുഗലിലെ ലിസ്ബണിനടുത്തായിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഫെര്‍ണാന്‍ ഡോ എന്നാണ് അദ്ദേഹത്തെ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഫെര്‍ണാന്‍ഡോയെ തന്റെ കച്ചവടത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആലോചന. എന്നാല്‍ ഫെര്‍ണാന്‍ഡോയുടെ മനസ്സില്‍ മറ്റൊരു ആഗ്രഹം ഉടലെടുത്തിരുന്നു. വൈദികനാവുക. അങ്ങനെ തന്റെ പതിനഞ്ചാം വയസ്സില്‍ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഫെര്‍ണാന്‍ഡോ ലിസ്ബണിലെ അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ സന്യാസപഠനത്തിനായി ചേര്‍ന്നു. ജന്മദേശമടുത്താ യിരുന്നതിനാല്‍ ആശ്രമത്തിലേക്ക് ദിവസവും ഫെര്‍ണാന്‍ ഡോയുടെ ബന്ധുക്കളും സുഹൃത്തുക്കളും സന്ദര്‍ശകരായി കടന്നുവന്നിരുന്നു. അവസാനം അദ്ദേഹത്തിന് ആശ്രമഗുരു വിനോട് തന്നെ മറ്റൊരിടത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെടേണ്ടി വന്നു.

പോര്‍ച്ചുഗലിന്റെ തലസ്ഥാനനഗരവും വിജ്ഞാനകേന്ദ്രവുമായിരുന്ന കോയിമ്പ്രയിലേക്ക് അദ്ദേ ഹം ചെന്നെത്തി. അവിടെ തുടര്‍ന്നുള്ള എട്ടുവര്‍ഷക്കാലം പ്രാര്‍ത്ഥനയിലും പഠനത്തിലും അദ്ദേഹം സദാ മുഴുകി. ബൈബിള്‍ വായിക്കുന്നതിലും പഠിക്കുന്നതിലും ഫെര്‍ണാ ന്‍ഡോയ്ക്ക് പ്രത്യേക വാസനയും ഉത്സാഹവുമുണ്ടായിരുന്നു.
മൊറോക്കോയിലെ രക്തസാക്ഷികളായ ഫ്രാന്‍സിസ്‌കന്‍ വൈദികരെക്കുറിച്ചുള്ള വാര്‍ത്ത ഒരിക്കല്‍ അദ്ദേഹത്തിന്റെ പക്കലെത്തി. 1221 ല്‍ അദ്ദേഹം ആന്റണിയെന്ന പേര് സ്വീകരിച്ച് ഫ്രാന്‍സിസ്‌കന്‍ വൈദികക്രമത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് അദ്ദേഹം മൊറോക്കോയി ലേക്ക് അയക്കപെട്ടു.

സുവിശേഷപ്രഘോഷകനായി ആഫ്രിക്കന്‍ വംശജരുടെ ഇടയില്‍ ആന്റണി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ ആരോഗ്യകാരണങ്ങള്‍ കൊണ്ട് അദേഹത്തിന് തിരിച്ച് യൂറോപ്പിലേക്ക് മടങ്ങേണ്ടി വന്നു. ഇറ്റലിയില്‍ ഒരിടത്ത് സാധാരണമായ വൈദിക വൃത്തിയില്‍ മുന്നോട്ട് പോകവേയാണ് അന്തോണീസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ആ സംഭവം നടക്കുന്നത്.

ഒരിക്കല്‍ തന്റെ ഗുരുസ്ഥാനീയനായ വൈദികന് ആദ്ധ്യാത്മിക പ്രഭാഷണം നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍, ആന്റണിക്ക് പ്രസംഗിക്കാനൊരു അവസരം വീണുകിട്ടി. അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ, തന്റെ കടമയില്‍ മുഴുകിയിരുന്ന അന്തോണീസിന്റെ കഴിവും അവഗാഹവും വിളിച്ചോതുന്ന ഒരു സംഭവം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവര്‍ ഞെട്ടി, കോരിത്തരിച്ചു. അത്രയ്ക്കും ദൈവീകപ്രഭയും ജ്ഞാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ തുളുമ്പിയിരുന്നു.

പാവപെട്ടവരിലും അശരണരിലും ക്രിസ്തുവിനെ അറിയിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. കൂടുതല്‍ സമയവും പാദുവയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സഭയിലെ പണ്ഡിതനായി അദ്ദേഹത്തെ മാര്‍പാപ്പാമാര്‍ വാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളും അനേകരെ ആകര്‍ഷിച്ചിരുന്നു. പരി. കന്യകാ മാതാവിനെ ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച പല സിദ്ധാന്തങ്ങളും വാദങ്ങളും അക്കാലത്ത് വളരെയധികം ചര്‍ച്ചാവിഷ യമായിരുന്നു. പില്‍ക്കാലത്ത് അവ വിശ്വാസസംഹിതകളായി സഭ പ്രഖ്യാപിക്കുകയും ചെയ്തു. മരിയ ഭക്തനായിരുന്ന വി. അന്തോണീസ്. 132-ാം സങ്കീര്‍ത്തനം ആസ്പദമാക്കി ക്രിസ്തു സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപെട്ടുവെങ്കില്‍ കന്യകാമറിയവും സ്വര്‍ഗ്ഗാരോപിതയാണ്, ജന്മപാപവും കര്‍മ്മപാപവും ഇല്ലാതെ ജനിച്ച മനുഷ്യ സ്ത്രീയാണ് മറിയമെന്നും അദ്ദേഹം പറയുന്നു. പരി. അമ്മയെക്കുറിച്ച് എഴുതപ്പെട്ട സഭയിലെ പ്രശസ്ത വാചക ങ്ങളും പഠനങ്ങളും അന്തോണീസിന്റെ എഴുത്തില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും ഉത്ഭവം കൊണ്ടതാണ്. നിരവധിപ്പേര്‍ ആദ്ദേഹത്തിന്റെ വിജ്ഞാനത്തിലൂടെ പ്രചോദിതരാകുകയും പരി. അമ്മയുടെ ഭക്തരാകുകയും ചെയ്തു.

മരണശേഷം വെറും 352 ദിവസങ്ങള്‍ക്കുശേഷം 1232 ല്‍ പാദുവായിലെ ആന്റണിയെ വിശുദ്ധനായി ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പാപ്പ വാഴ്ത്തുകയും സഭയിലെ പണ്ഡിതഗണത്തിലെ അംഗമായി അംഗീകരിക്കുകയും ചെയ്തു.

മരണശേഷം വെറും 352 ദിവസങ്ങള്‍ക്കുശേഷം 1232 ല്‍ പാദുവായിലെ ആന്റണിയെ വിശുദ്ധനായി ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പാപ്പ വാഴ്ത്തുകയും സഭയിലെ പണ്ഡിതഗണത്തിലെ അംഗമായി അംഗീകരിക്കുകയും ചെയ്തു. ില്‍ ഒരിടത്ത് സാധാരണമായ വൈദിക വൃത്തിയില്‍ മുന്നോട്ട് പോകവേയാണ് അന്തോണീസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ആ സംഭവം നടക്കുന്നത്.

ഒരിക്കല്‍ തന്റെ ഗുരുസ്ഥാനീയനായ വൈദികന് ആദ്ധ്യാത്മിക പ്രഭാഷണം നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍, ആന്റണിക്ക് പ്രസംഗിക്കാനൊരു അവസരം വീണുകിട്ടി. അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ, തന്റെ കടമയില്‍ മുഴുകിയിരുന്ന അന്തോണീസിന്റെ കഴിവും അവഗാഹവും വിളിച്ചോതുന്ന ഒരു സംഭവം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവര്‍ ഞെട്ടി, കോരിത്തരിച്ചു. അത്രയ്ക്കും ദൈവീകപ്രഭയും ജ്ഞാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ തുളുമ്പിയിരുന്നു.

പാവപെട്ടവരിലും അശരണരിലും ക്രിസ്തുവിനെ അറിയിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. കൂടുതല്‍ സമയവും പാദുവയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സഭയിലെ പണ്ഡിതനായി അദ്ദേഹത്തെ മാര്‍പാപ്പാമാര്‍ വാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളും അനേകരെ ആകര്‍ഷിച്ചിരുന്നു. പരി. കന്യകാ മാതാവിനെ ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച പല സിദ്ധാന്തങ്ങളും വാദങ്ങളും അക്കാലത്ത് വളരെയധികം ചര്‍ച്ചാവിഷ യമായിരുന്നു. പില്‍ക്കാലത്ത് അവ വിശ്വാസസംഹിതകളായി സഭ പ്രഖ്യാപിക്കുകയും ചെയ്തു. മരിയ ഭക്തനായിരുന്ന വി. അന്തോണീസ്. 132-ാം സങ്കീര്‍ത്തനം ആസ്പദമാക്കി ക്രിസ്തു സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപെട്ടുവെങ്കില്‍ കന്യകാമറിയവും സ്വര്‍ഗ്ഗാരോപിതയാണ്, ജന്മപാപവും കര്‍മ്മപാപവും ഇല്ലാതെ ജനിച്ച മനുഷ്യ സ്ത്രീയാണ് മറിയമെന്നും അദ്ദേഹം പറയുന്നു. പരി. അമ്മയെക്കുറിച്ച് എഴുതപ്പെട്ട സഭയിലെ പ്രശസ്ത വാചക ങ്ങളും പഠനങ്ങളും അന്തോണീസിന്റെ എഴുത്തില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും ഉത്ഭവം കൊണ്ടതാണ്. നിരവധിപ്പേര്‍ ആദ്ദേഹത്തിന്റെ വിജ്ഞാനത്തിലൂടെ പ്രചോദിതരാകുകയും പരി. അമ്മയുടെ ഭക്തരാകുകയും ചെയ്തു.

മരണശേഷം വെറും 352 ദിവസങ്ങള്‍ക്കുശേഷം 1232 ല്‍ പാദുവായിലെ ആന്റണിയെ വിശുദ്ധനായി ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പാപ്പ വാഴ്ത്തുകയും സഭയിലെ പണ്ഡിതഗണത്തിലെ അംഗമായി അംഗീകരിക്കുകയും ചെയ്തു.

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles