പുരോഹിതരെ പറ്റി ഈശോ മരിയ വാൾതോർത്തയോട് സംസാരിക്കുന്നു

സമയമാകുമ്പോൾ അനേകം നക്ഷത്രങ്ങൾ ലൂസിഫറിന്റെ ചുറ്റിപ്പിടുത്തത്തിൽ തൂത്ത് എറിയപ്പെടും. കാരണം അവന് ആധിപത്യം പുലർത്തുവാൻ ആത്മാക്കൾക്കുള്ള പ്രകാശങ്ങൾ (വിളക്കുകൾ)കുറയണം. അല്മായർ മാത്രമല്ല, പുരോഹിതരും വിശ്വാസത്തിന്റെ ഉറപ്പ്, സ്നേഹം, ആത്മശക്തി, പരിശുദ്ധി, ലോകത്തിന്റെ ആകർഷണങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവ നഷ്ടപ്പെട്ടവരാണ്. എന്നാൽ ദൈവത്തിന്റെ പ്രകാശത്തിൽ നിലനിൽക്കുന്നതിന് ഈ നന്മകളെല്ലാം ആവശ്യമുണ്ട്. ഞാൻ പരാമർശിക്കുന്ന ഈ നക്ഷത്രങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും എന്ന് ഞാൻ വിവക്ഷിച്ചിരിക്കുന്ന എന്റെ ശുശ്രൂഷികളാണ്.

സാത്താൻ അവന്റെ ദുഷ്ടതയുടെ ദുർബുദ്ധിയിൽ ഈ നക്ഷത്രങ്ങളെ കെടുത്തുന്നതിന് അവരെ തൂത്തു മാറ്റുവാൻ ആണ് ശ്രമിക്കുന്നത്. ഈ നക്ഷത്രങ്ങൾ എന്റെ പ്രകാശത്തെ സമൂഹങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണ്. ഈ പ്രകാശം പുരോഹിതർ ഇപ്പോൾ നൽകിയിട്ടും ആത്മാക്കൾ അന്ധകാരത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് താഴുകയാണെങ്കിൽ, എന്റെ ആകാശത്തിൽ അനേകം നക്ഷത്രങ്ങൾ കെട്ടു പോകുമ്പോൾ അതുളവാക്കുന്ന അന്ധകാരം എത്രയധികം ആളുകളെ ആഴങ്ങളിലേക്ക് വീഴിക്കും.

സാത്താന് അത് അറിയാം. പൗരോഹിത്യത്തെ ബലഹീനമാക്കുന്നതിന് അവൻ അവന്റെ വിത്തുകൾ വിതയ്ക്കുന്നു. പുരോഹിതരുടെ മനസ്സിനെ പാപത്തിലേക്ക് തൂത്തെറിയുവാനാണ് ഇന്ദ്രിയങ്ങളെ വീഴിക്കുന്നതിനേക്കാൾ അവൻ ശ്രമിക്കുന്നത്. മാനസികമായ ഒരു തകർച്ചയുടെ അസ്വസ്ഥതയിൽ ആത്മീയ തകർച്ച വരുത്തുവാൻ അവന് എളുപ്പമാണ്. ആത്മീയ തകർച്ചയിൽ ബലഹീനരായവർ പീഡനങ്ങളുടെ പ്രവാഹത്തിൽ വിശ്വാസം ഉപേക്ഷിക്കും. അതിനെ തള്ളി പറയുന്ന ദൗർബല്യം എന്ന പാപം ചെയ്യും. സഭ മരിച്ചു പോവുകയില്ല. കാരണം, ഞാൻ അതിന്റെ കൂടെയുണ്ട്. എന്നാൽ അത് അന്ധകാരത്തിന്റെ സമയവും എന്റെ പീഡാനുഭവത്തിന്റേതു പോലുള്ള ഭീകരതയും അനുഭവിക്കും.
ജൂലൈ 23, 1943


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles