ഉണ്ണിമരിയയോടുള്ള നൊവേന

ദാവീദിന്റെ രാജകീയഭവനത്തിലെ വിശുദ്ധ ശിശുവേ, മാലാഖമാരുടെ രാജ്ഞീ, കൃപയുടെയും സ്‌നേഹത്തിന്റെയും മാതാവേ, എന്റെ മുഴുഹൃദയത്തോടും കൂടെ ഞാന്‍ അങ്ങയെ അഭിവാദനം ചെയ്യുന്നു. ജീവിതകാലം മുഴുവന്‍ വിശ്വസ്തതയോടെ ജീവിക്കാനുള്ള കൃപ കര്‍ത്താവില്‍ നിന്ന് നേടി തരണമേ. ദൈവസ്‌നേഹത്തിന്റെ ആദ്യസൃഷ്ടിയായ അവിടുത്തോടും വലിയ ഭക്തി ഞങ്ങളില്‍ ഉണര്‍ത്തണമേ.
നന്മ നിറഞ്ഞ മറിയമേ…

സ്വര്‍ഗീയ ശിശുവായ മറിയമേ, അമലോത്ഭവയും സൗന്ദര്യവതിയുമായി കളങ്കമില്ലാത്ത പ്രാവിനെ പോല്‍ പിറന്നവളേ, ദൈവിക ജ്ഞാനത്തിന്റെ നിറകുടമേ, എന്റെ ആത്മാവ് അങ്ങയില്‍ ആനന്ദിക്കുന്നു. ഓ! എന്തു ത്യാഗവും സഹിച്ച് മാലാഖമാര്‍ക്കടുത്ത വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എന്നെ സഹായിക്കണേ.
നന്മ നിറഞ്ഞ മറിയമേ…

മനോഹരിയും പരിശുദ്ധയുമായ കുഞ്ഞേ സ്വസ്തി, ആനന്ദത്തിന്റെ ആത്മീയ പൂന്തോട്ടമേ, നിന്നിലാണല്ലോ മനുഷ്യാവതാരവേളയില്‍ ജീവന്റെ വൃക്ഷം നടപ്പെട്ടത്. വ്യാമോഹങ്ങളുടെ വിഷഫലങ്ങെള ഒഴിവാക്കാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ തിരുക്കുമാരന്റെ സദ്ഗുണങ്ങള്‍ എന്നില്‍ നട്ടുവളര്‍ത്തുക.
നന്മ നിറഞ്ഞ മറിയമേ…

ആദരപൂര്‍ണയായ കുഞ്ഞേ സ്വസ്തി, മൗതിക റോസാ പൂവേ, ദിവ്യമണവാളനു വേണ്ടി മാത്രം തുറന്ന അടക്കപ്പെട്ട പൂങ്കാവനമേ, ഓ പറുദീസയിലെ ലില്ലിപ്പൂവേ. എളിയ ജീവിതത്തെ സ്‌നേഹിക്കാന്‍ എന്നെ സഹായിക്കണേ. ദൈവത്തിനായും ദൈവകൃപകള്‍ക്കായും എന്റെ ഹൃദയം എന്നും തുറന്നു സൂക്ഷിക്കാനും കനിയണേ.
നന്മ നിറഞ്ഞ മറിയമേ…

ദിവ്യശിശുവാം മേരി, മൗതിക പ്രഭാതമേ, സ്വര്‍ഗവാതിലേ, നീയാണ് എന്റെ ആശ്രയവും പ്രത്യാശയും. ഓ ശക്തയായ അഭിഭാഷകയേ, നിന്റെ തൊട്ടിലില്‍ നിന്നും ആ കരം നീട്ടി എന്റെ ജീവിതവഴിയില്‍ തുണയേകണേ. തീക്ഷ്ണതയോടെ എന്റെ മരണം വരെ ദൈവത്തെ സേവിക്കാനും നിതത്യതയില്‍ അങ്ങേ പക്കലെത്താനും കനിയണേ.
നന്മ നിറഞ്ഞ മറിയമേ…

പ്രാര്‍ത്ഥന
അനുഗ്രഹീതയായ…..ഉണ്ണിമരിയേ, ദൈവമാതാവാകാന്‍ ഭാഗ്യം സിദ്ധിച്ചവളേ, ഞങ്ങളുടെ സ്‌നേഹമുള്ള അമ്മേ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കനിഞ്ഞു കേള്‍ക്കണമേ. പ്രയാസങ്ങളില്‍ ഞാന്‍ അങ്ങയില്‍ എന്റെ ആശ്രയം വയ്ക്കുന്നു.

ഓ പരിശുദ്ധ ശിശുവേ, അങ്ങേക്കു മാത്രമായി നല്‍കപ്പെട്ടിട്ടുള്ള വരങ്ങളാല്‍ അവിടുന്ന് നല്‍കുന്ന ആത്മീയ നന്മകള്‍ അക്ഷയമാണെന്ന് കാണിച്ചു തരിക. അവയെല്ലാം ദൈവത്തില്‍ നിന്നാണല്ലോ.
അവിടുത്തെ അമലോത്ഭവ ജനനത്തിന്റെ നിമിഷം മുതല്‍ അത്യുന്നതന്‍ അങ്ങില്‍ ചൊരിഞ്ഞ അളവില്ലാത്ത കൃപകളാല്‍ എന്റെ അപേക്ഷ കേട്ടരുളണമേ. ഞാന്‍ എന്നേക്കും അവിടുത്തെ വിമല ഹൃദയത്തിന്റെ നന്മ വാഴ്ത്തിപ്പാടും.
ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles