30 ലക്ഷം ശബ്ദങ്ങള്‍ പറഞ്ഞു: ബ്രസീല്‍ യേശുവിന്റെതാണ്!

സാവോ പാവ്‌ലോ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമ്മേളനം നടന്നത് സാവോ പാവ്‌ലോയുടെ തെരുവിലാണ്. ലക്ഷക്കണക്കിനാളുകള്‍ തെരുവിലൂടെ യേശു ക്രിസ്തുവിന്റെ നാമം വിളിച്ചു കൊണ്ട് നടന്നു നീങ്ങി.
28 ബ്രസീലിയന്‍ ഗോസ്പല്‍ ബാന്‍ഡുകളും ഗായകരും ഡസന്‍കണക്കിന് ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാരും ചേര്‍ന്നു നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ 30 ലക്ഷം ക്രൈസ്തവര്‍ പങ്കെടുത്തു. 10 മണിക്കൂര്‍ നീണ്ട പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പും അവിടെ നടന്നു. അവര്‍ ഒരേ സ്വരത്തില്‍ ഏറ്റു പാടി; ബ്രസീല്‍ യേശു ക്രിസ്തുവിന്റേതാണ്!
മാര്‍ച്ച് ഫോര്‍ ജീസസ് എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തം ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് ഫോര്‍ ജീസസ് പ്രസിഡന്റ് എസ്റ്റെവാം ഹെര്‍ണാണ്ടസാണ്. 1993 നു ശേഷം ആദ്യമായാണ് ഇത്ര വലിയൊരു ക്രൈസ്തവ സംഗമം ബ്രസീലില്‍ നടക്കുന്നത്.
‘ഞങ്ങള്‍ ബ്രസീലനു വേണ്ടി നിലവിളിക്കുന്നു, എല്ലാ കുടുംബങ്ങള്‍ക്കു വേണ്ടിയും അഴിമതി ഇല്ലാതാകുന്നതിനു വേണ്ടിയും ഹൃദയത്തില്‍ മുറിവേറ്റവര്‍ക്കു വേണ്ടിയും നിലവിളിക്കുന്നു. ഞങ്ങളുടെ രാജ്യം യേശു ക്രിസ്തുവിന്റേതാണ്’ ഹെര്‍ണാണ്ടസ് പറഞ്ഞു.
ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബൊള്‍സൊനാറോ ഈ പ്രകടനത്തില്‍ ഒരു അര്‍ത്ഥിയായി പങ്കെടുത്തിരുന്നു. ‘ബ്രസീലിന്റെ ഭാഗധേയം മാറ്റുന്നതില്‍ നിങ്ങള്‍ ചെയ്യുന്ന സഹായം വലുതാണ്’ അദ്ദേഹം പറഞ്ഞു.