സഹനങ്ങള്‍ ദൈവത്തിന്റെ വലിയപ്രവൃത്തി: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്റ്റോക്ക് ഓണ്‍ ട്രന്റ്: നിത്യജീവിതത്തില്‍ വിശ്വാസമുള്ളവര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയില്‍ രൂപതയിലെ വിശ്വാസപരിശീലന പ്രഥമാധ്യാപകരുടെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കട്ട്, സിഞ്ചല്ലൂസ് ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, കാറ്റക്കിസം കമ്മീഷന് ചെയര്മാന് ഫാ. ജോയി വയലില്‍ സിഎസ്ടി, റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. തോമസ് അറത്തില്‍ എംഎസ്ടി, ഫാ. ജോര്‍ജി എട്ടുപറയില്‍, ഫാ. ഫാന്സുവ പത്തില്‍, ആന്‍സി ജോണ്സണ്, ടോമി സെബാസ്റ്റ്യന്‍, പോള്‍ ആന്റണി, തോമസ് വര്‍ഗീസ്, തമ്പി മാത്യു, ജിമ്മി മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.