മാർ മാത്യു വട്ടക്കുഴി അനുസ്മരണം ഇന്ന്, സിമ്പോസിയം 23ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാർഷികാചരണം ഇന്ന് നടക്കും. രാവിലെ 6.40ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെയും സഹായ മെത്രാൻ മാർ ജോസ് പുളിക്കലിന്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക തിരുക്കർമങ്ങളും ഉണ്ടായിരിക്കും. വികാരി ജനറാൾമാരായ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോർജ് ആലുങ്കൽ എന്നിവർ സഹകാർമികരായിരിക്കും.
രൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 9. 45ന് മാർ മാത്യു വട്ടക്കുഴി മെമ്മോറിയൽ സിന്പോസിയം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആ രംഭിക്കും. ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.
വികാരി ജനറാൾ ഫാ.ജസ്റ്റിൻ പഴേപറന്പിൽ മോഡറേറ്ററായിരിക്കും. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, റവ.ഡോ.തോമസ് പൂവത്താനിക്കുന്നേൽ എന്നിവർ വിവിധ മേഖലകളിൽ മാർ മാത്യു വട്ടക്കുഴിയുടെ സംഭവനകളെകുറിച്ച് ചർച്ചാ ക്ലാസുകൾ നയിക്കും. ഡയറക്ടർ ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ സ്വാഗതവും വൈസ് ചാൻസിലർ റവ.ഡോ. മാത്യു കല്ലറയ്ക്കൽ നന്ദിയും പറയും.