ക​ലാ​കാ​രന്മാ​ർ സ​മൂ​ഹ​ത്തി​ൽ നന്മയു​ടെ വ​ക്താക്ക​ളാ​ക​ണം: മാ​ർ പ​ണ്ടാ​ര​ശേ​രി​ൽ

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ട്രി​​​നി​​​ത്ത ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. ക​​​ലാ​​​കാ​​​ര​​ന്മാ​​​ർ​​​ക്ക് സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​ന്മ​​യു​​​ടെ വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ലാ​​​കാ​​​ര​​ന്മാ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ദ​​​രി​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ൻ ജോ​​​ണ്‍ പോ​​​ൾ, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​ന്പി​​​നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ജി​​​ന്‍റോ തെ​​​ക്കി​​​നി​​​യേ​​​ത്ത്, ഗി​​​രീ​​​ഷ് മ​​​ക്രേ​​​രി, ബെ​​​ൻ​​​ജി​​​ത്ത് ബേ​​​ബി, ഗി​​​രീ​​​ഷ് മ​​​ക്രേ​​​രി , വി​​​ശാ​​​ൽ വി​​​ശ്വ​​​നാ​​​ഥ്, സ്റ്റെ​​​ഫി ലി​​​യോ​​​ണ്‍, പ്ര​​​ജി വെ​​​ങ്കാ​​​ട്, ക്രി​​​സ്റ്റി സെ​​​ബാ​​​സ്റ്റ്യ​​​ൻ, നോ​​​ബി​​​ൾ പീ​​​റ്റ​​​ർ, അ​​​നൈ​​​ഷ ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ർ​​​ന്നു മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles