കുട്ടികളുടെ കഴിവ് കണ്ടെത്തി സമൂഹവളര്ച്ചയ്ക്ക് ഉപയോഗിക്കണം: മാര് ജേക്കബ് മുരിക്കന്
കോട്ടയം: വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യണമെന്ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ. ദളിത് കത്തോലിക്കാ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ ആരംഭിക്കുന്ന ടാലന്റ് ആൻഡ് സ്കിൽ ഡവലപ്പ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ് കുമാർ, ജനറൽ സെക്രട്ടറി ദേവരാജ്, ട്രഷറർ ജോർജ് എസ്. പള്ളിത്തറ, ജസ്റ്റിൻ മാത്യു, ഫാ. ജോസ് വടക്കേക്കൂറ്റ്, സി.ഡി. കൊച്ചുകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.