മാര്‍ ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സജീവമാക്കിയ മഹത്‌വ്യക്തി: പ്രൊലൈഫ് സമിതി

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സഭയിലും സമൂഹത്തിലും സജീവമാക്കിയ മഹത് വ്യക്തിയായിരുന്നുവെന്നു കെസിബിസി പ്രൊ ലൈഫ് സമിതി അനുസ്മരിച്ചു.

മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും വേണ്ടി ധിരമായി പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹമെന്നു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ സാബുജോസ് അനുസ്മരിച്ചു. നല്ലൊരു പിതാവായി സഭാമക്കളെ വിശ്വാസജീവിതത്തില്‍ അടിയുറച്ചു നിര്‍ത്തി വളര്‍ത്തി. ഒരു സ്‌നേഹനിധിയായ പിതാവായി നിന്നു കൊണ്ടു അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു, പ്രവര്‍ത്തിച്ചു. മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധി, കാര്‍ഷിക പുരോഗതി, എന്നിവയ്ക്കുവേണ്ടിയെല്ലാം ആത്മാര്‍ഥമായി ജീവിതം സമര്‍പ്പിച്ച പിതാവിനു കെസിബിസി പ്രൊ ലൈഫ് സമിതി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.കേരള സഭയില്‍ ജീവന്റെ സംസ്‌കാരത്തിനുവേണ്ടി നൂതന പഠനങ്ങളും പദ്ധ്യതികളും ആവിഷ്‌കരിച്ച പിതാവിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്നും് സാബു ജോസ് പറഞ്ഞു.

കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയ മാര്‍ ആനിക്കുഴിക്കാട്ടില്‍, ആത്മീയനേതാവ് എന്നതിനപ്പുറം ഹൈറേഞ്ചിലെ ജാതിമതഭേദമെന്യേയുള്ള പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വക്താവായിക്കൂടി വിശേഷിപ്പിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.ധീരമായ നിലപാടുകളെടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത അദ്ദേഹം, ഒന്നര പതിറ്റാണ്ടുകാലം ഇടുക്കിയിലെ ആത്മീയ, സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നുവെന്നും സാബുജോസ് അനുസ്മരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles