കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കെസിബിസി പ്രസിഡന്റ്

കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) പ്രസിഡന്റായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. മുന്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലാണ് കെസിബിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.