പ്രേഷിതർ ദൈവത്തിന്റെ ഉപകരണങ്ങൾ: മാർ ആലഞ്ചേരി
കൊച്ചി: ലോകത്തിൽ ദൈവത്തിനു പ്രവർത്തിക്കാനുള്ള ഉപകരണങ്ങളാണു പ്രേഷിതരെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഒക്ടോബർ മാസം കത്തോലിക്കാ സഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പിഒസിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരാശയത്തെ വിൽക്കാൻ ശ്രമിക്കുന്നവരല്ല പ്രേഷിതർ. തങ്ങൾ സ്വീകരിച്ച സ്നേഹം എന്ന ഏറ്റവും വിലപ്പെട്ട നിധി പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ തയാറാകുന്നവരാണ് അവർ. സ്നേഹം പ്രസരിപ്പിക്കുന്ന പ്രക്രിയയാണവർ ചെയ്യുന്നത്. പ്രേഷിതപ്രവർത്തനം സുവിശേഷ ചൈതന്യം ജീവിക്കുന്ന രീതിയാണെന്നും കർദിനാൾ പറഞ്ഞു.
ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗണ്‍സിൽ സെക്രട്ടറി അഡ്വ. ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു.
ഫാ. ജസ്റ്റിൻ വെട്ടുകല്ലേൽ, ഫാ. ഡായ് കുന്നത്ത് എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.