മണ്ഡ്യ ബിഷപ്പാ​യി മാ​ര്‍ എ​ട​യ​ന്ത്ര​ത്ത് സ്ഥാന​മേ​റ്റു

ബം​​​ഗ​​​ളൂ​​​രു: കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പൈ​​​തൃ​​​ക​​​ത്തി​​​ള​​​ക്ക​​​മു​​​ള്ള വി​​​ശ്വാ​​​സ സാ​​​ക്ഷ്യം ശ​​​ക്ത​​​മാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ മ​​​ണ്ഡ്യ രൂ​​​പ​​​ത​​​യ്ക്ക് പു​​​തി​​​യ ഇ​​​ട​​​യ​​​ന്‍ നി​​​യോ​​​ഗ​​​മേ​​​റ്റു. പ്രാ​​​ര്‍​ഥ​​​ന​​​ക​​​ളു​​​ടെ​ ഈ​​​ണം അ​​​ക​​​മ്പ​​​ടി​​​യാ​​​യ സാ​​​യാ​​​ഹ്ന​​​ത്തി​​​ല്‍ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ന​​​ട​​​ന്നു.

ബം​​​ഗ​​​ളൂ​​​രു ധ​​​ര്‍​മാ​​​രാ​​​മി​​​ലെ ക്രൈ​​​സ്റ്റ് സ്‌​​​കൂ​​​ള്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ അ​​​ള്‍​ത്താ​​​ര​​​യി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ കാർമികത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍. മണ്ഡ്യ രൂ​​​പ​​​ത പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ് മോ​​​ണ്‍. മാ​​​ത്യു കോ​​​യി​​​ക്ക​​​ര മെ​​​ത്രാ​​​ന്മാ​​​രെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്തു. ​​ചാ​​​ന്‍​സ​​​ല​​​ര്‍ ഫാ. ​​​ജോ​​​മോ​​​ന്‍ കോ​​​ല​​​ഞ്ചേ​​​രി പു​​​തി​​​യ മെ​​​ത്രാ​​​ന്‍റെ നി​​​യ​​​മ​​​നപ​​​ത്രി​​​ക വാ​​​യി​​​ച്ചു. നി​​​യ​​​മ​​​ന രേ​​​ഖ​​​ക​​​ള്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​ർ ആ​​ല​​ഞ്ചേ​​രി മാ​​​ര്‍ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​നു കൈ​​​മാ​​​റി.

വി​​​ശാ​​​ല​​​മാ​​​യ മണ്ഡ്യ രൂ​​​പ​​​ത​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്കു മാ​​​ര്‍ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​നോ​​​ടു ചേ​​​ര്‍​ന്ന് പ്രാ​​​ര്‍​ഥ​​​ന​​​ക​​​ളും സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ഏ​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ന്നു മാ​​​ര്‍ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ അ​​​ര്‍​പ്പി​​​ച്ച കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍, ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍, മോ​​​ണ്‍. മാ​​​ത്യു കോ​​​യി​​​ക്ക​​​ര, ബം​​​ഗ​​​ളൂ​​​രു അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​ എ​​​സ്. ജ​​​യ​​​നാ​​​ഥ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി. ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് വ​​​ച​​​നസ​​​ന്ദേ​​​ശം ന​​​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles