ക്രിസ്തീയ വിദ്യാഭ്യാസം കുട്ടികള്‍ക്ക് അപകടകരമാണെന്ന് ഇന്ത്യന്‍ ജഡ്ജി
മുംബൈ: ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സഹവിദ്യാഭ്യാസം പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് മദ്രാസ് ഹൈ കോടതി ജസ്റ്റിസ് എസ്. വൈദ്യനാഥന്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവം പരാമര്ശിക്കുമ്പോഴാണ് ജസ്റ്റീസ് വിവാദ പരാമര്‍ശം നടത്തിയത്.
ഇത് പരാമര്‍ശിച്ചു കൊണ്ട് ജസ്റ്റീസ് ക്രിസ്ത്യാനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.
ഹൈക്കോടതി ഇത്തരത്തില്‍ ക്രിസ്തീയ വിദ്യാസത്തെ മുഴുവന്‍ താറടിച്ച് സംസാരിച്ച് ദൗര്ഭാഗ്യകമരായി പോയെന്ന് തമിഴ് നാട് ബിഷപ്പ്സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. എല്‍. സഹായരാജ് അഭിപ്രായപ്പെട്ടു.