ഇന്നത്തെ വിശുദ്ധന്‍: ലാസറിന്റെ ഓര്‍മദിനം

യേശുവിന്റെ സ്‌നേഹിതന്‍ എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ലാസര്‍. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ വച്ചാണ് യേശു കണ്ണീര്‍ പൊഴിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. അത് കണ്ട യഹൂദര്‍, നോക്കൂ! അവന്‍ എത്രയധികം അവനെ സ്‌നേഹിച്ചിരുന്നു എന്ന് പറയുന്നുണ്ട്. മര്‍ത്തായുടെയും മറിയത്തിന്റെയും സഹോദരനായിരുന്ന ലാസറിനെ യേശു മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുന്നതായും നാം വായിക്കുന്നു. ഐതിഹ്യം അനുസരിച്ച് ലാസര്‍ താന്‍ മരണസമയത്ത് കണ്ട കാര്യങ്ങളും മറുലോകത്തെ കുറിച്ചും വിവരിച്ചു കൊണ്ട് ഒരു കുറിപ്പ് എഴുതി. സിറിയയിലേക്ക് ലാസര്‍ പത്രോസിനെ അനുധാവനം ചെയ്തു എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ലാസറിന്റെ ബഹുനാര്‍ത്ഥം കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു ദേവാലയം പണിതിട്ടുണ്ട്.

വി. ലാസര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles