രോഗികളുടെ ആരോഗ്യമായ ലൂര്‍ദ് മാതാവിനോടുള്ള നവനാൾ

കാരുണ്യവാനും അനുഗ്രഹദാതാവുമായ ദൈവമേ നിന്റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും നിന്റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുവാന്‍ നീ തിരുമനസ്സാവുകയും ചെയ്തല്ലോ. ആ പുത്രനെ ഞങ്ങള്‍ക്ക് നല്‍കുകയും ഞങ്ങളുടെ സംരക്ഷകയും സഹായിയുമായി പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുക്കുകയും ചെയ്ത നിന്റെ അനന്തമായ കാരുണ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ അഭയവും തുണയുമായ മറിയം വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന യാചനകേട്ടു തന്റെ പുത്രനായ ഈശോയില്‍ ഞങ്ങള്‍ക്ക് സഹായമരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.
മദ്ധ്യസ്ഥ പ്രാർത്ഥന
എല്ലാ നന്മകളുടെയും ദാതാവായ ദൈവമേ ഞങ്ങളുടെ ഹൃദയവിചാ രങ്ങള്ക്കൂടി അറിയുന്ന അങ്ങ് ഞങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെ നന്നായി മനസ്സിലാക്കുന്നുവല്ലോ.ഞങ്ങള്‍ താഴ്മയോടുകൂടി അപേക്ഷിക്കുന്നതും പ്രത്യേകമായി ആഗ്രഹിക്കുന്നതുമായ (ആവശ്യം പറയുക) നിന്റെ അനന്ത കൃപയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥയായ ലൂര്‍ദ് മാതാവുവഴി നീ സാധിച്ചുതരണമേ.ഞങ്ങളുടെ ഹൃദയസ്പന്തനങ്ങള്‍ പോലും അറിയുന്ന അങ്ങ് ഞങ്ങളെ കൈവിടരുതേ, മാതൃകാപരമായ ഉത്തമജീവിതത്തിലൂടെ ഞങ്ങള്‍ അങ്ങയെ പൂര്‍ണ്ണമായി അനുകരിക്കുകയും തീര്‍ത്ഥാടകരായ ഞങ്ങളുടെ കടമകള്‍ നിറവേറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയും ചെയ്യും.കരുണാര്‍ദ്രയായ അമ്മേ അങ്ങ് ഞങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമാകുന്നു.ആപത്തുകളില്‍ സഹായവും അഭയവുമായ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ,
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.