‘ലൂർദ് തീർത്ഥാടനം എന്റെ ജീവിതം മാറ്റി മറിച്ചു’ മേജര്‍ ജെറെമി ഹെയിന്‍സ്
മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം ജീവിതത്തെ രൂപാന്തരപ്പെടുത്തിയ അനുഭവമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇനി മുതല്‍ വിശ്വാസമാണ് ഞങ്ങളുടെ വടക്കു നോക്കിയന്ത്രം. അത് നോക്കി ഞങ്ങള്‍ മുന്നോട്ട് പോകും, മേജര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം ചെയ്യുകയായിരുന്നു, ഹെയിന്‍സ്. അവിടെ വച്ച് അദ്ദേഹത്തിന് നാല് തവണ വെടിയേറ്റു ശരീരം തളര്‍ന്നു പോയി. തന്റെ സൗഖ്യത്തിനായി ലൂര്‍ദ് മാതാവിനോട് പ്രാര്‍ത്ഥിക്കുകയാണ് ഹെയിന്‍സ്.
‘മുമ്പ് വിശ്വാസത്തിന് എന്റെ ജീവിതത്തില്‍ സ്ഥാനമില്ലായിരുന്നു, ഞാന്‍ വിവാഹമോചനം ആഗ്രഹിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെടിയേറ്റതിനു ശേഷം ഞാന്‍ ഇരുള്‍ നിറഞ്ഞ ഒരവസ്ഥയിലേക്ക് ആഴ്ന്നു പോയി. ഞാന്‍ ഒരു പാപിയാണെങ്കിലും ദൈവം എന്റെ മേല്‍ അനേകം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. എന്റെ മകന്റെ ജനനം കാണാന്‍ കഴിഞ്ഞു. ഈ തീര്‍ത്ഥാടനം എന്റെ ആത്മാവിനെ ശുദ്ധീകരിച്ചു. ഇപ്പോള്‍ ഭാര്യയുമായുള്ള എന്റെ ബന്ധം കൂടുതല്‍ ആഴമുള്ളതാണ്.’ മേജര്‍ ഹെയിന്‍സ് പറയുന്നു.
ആംഗ്ലിക്കന്‍ പുരോഹിതനായ റവ. സ്റ്റീവന്‍ റിന്‍ഡാഹി മുമ്പ് യുഎസ് സൈന്യത്തില്‍ അംഗമായിരുന്നു. അദ്ദേഹവും ലൂര്‍ദ് തീര്‍ത്ഥാടനത്തില്‍ പങ്കു കൊണ്ടു. എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിച്ചു എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മുറവേറ്റ സൈനികരുടെ ഇടയില്‍ സേവനം ചെയ്ത വ്യക്തിയാണ് റവ. റിന്‍ഡാഹി. വൈകാരിക സംഘര്‍ഷത്തോടൊപ്പം ധാര്‍മികമായ മുറിവും വിരമിച്ച സൈനികര്‍ നേരിടുന്നു എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് അദ്ദേഹം സാക്ഷ്യപ്പെടത്തുന്നു. യുദ്ധം പ്രകൃതിവിരുദ്ധമായ കാര്യമാണ്. അതു കഴിയുമ്പോള്‍ കുറ്റബോധവും ലജ്ജയും സൈനികരെ വേട്ടയാടുന്നു, റിന്‍ഡാഹി പറയുന്നു.
ലൂര്‍ദ് സൗഖ്യത്തിന്റെ കേന്ദ്രമാണ്. ഏതു തരം മുറിവായാലും – ശാരീകമോ, മാനസികമോ ആത്മീയമോ ആയാലും ലൂര്‍ദില്‍ സൗഖ്യമുണ്ടെന്ന് റിന്‍ഡാരി ഉറപ്പു പറയുന്നു.
പോസ്റ്റ് ട്രോമറ്റിക് സ്‌ട്രെസ് ഡിസോഡറില്‍ നിന്ന് തന്റെ സുഹൃത്ത് മോചനം പ്രാപിച്ച കഥ വിവിരിക്കുന്നത് റിട്ടയേഡ് യുഎസ് ആര്‍മി ക്യാപ്റ്റനായ ഗാരി എം റോസ് ആണ്. 1966 ല്‍ നടന്ന കഠിനായ യുദ്ധത്തിന്റെ ഫലമായാണ് ആ സൈനികന് ഈ അവസ്ഥ വന്നു ഭവിച്ചത്. എന്നാല്‍ ലൂര്‍ദില്‍ പോയി മടങ്ങി വന്നതില്‍ പിന്നെ അദ്ദേഹത്തിന് കാര്യമായ മാറ്റവും സൗഖ്യവും അനുഭവപ്പെടുന്നതായി റോസ് പറയുന്നു. തന്റെ കാഴ്ചപ്പാടിന് തന്നെ ഏറെ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും ലൂര്‍ദ് തീര്‍ത്ഥാടനം കഴിഞ്ഞെത്തുന്നവര്‍ക്കെല്ലാം പരിവര്‍ത്തനം സംഭവിക്കുന്നു എന്നും റോസ് ഉറപ്പ് പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.