ക്ലെയര്‍ റയാന് എന്ന കുരുന്നുഗാനവിസ്മയം!
‘അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. ഒരേ നോട്ട് വീണ്ടും വീണ്ടും വായിച്ചു കൊണ്ട് ആ നോട്ടില്‍ തന്നെ അവള് കൃത്യമായി പാടി’ ക്ലെയര്‍ റയാന് എന്ന നാല് വയസ്സുകാരിയായ അത്ഭുത ഗായികയുടെ പിതാവ് ഡേവ് ക്രോസ്ബി ഓര്‍മിക്കുകയായിരുന്നു. സിയാറ്റില്‍ സ്വദേശിയായ കുഞ്ഞു ഗായിക ഇന്ന് ക്രിസ്മസ് ഗാനങ്ങളടക്കം അനേകം സുപ്രസിദ്ധ ഗാനങ്ങള്‍ പാടിക്കൊാണ്ട് ലോകത്തെ അതിശയിപ്പിക്കുകയാണ്! ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളായ മോവന, ഫ്രോസന്‍, ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് തുടങ്ങിയ സിനിമകളില്‍ നാം കേട്ടത് ക്ലെയറിന്റെ മധുരസ്വരമാണ്.
യൂ ഹാവ് ഗോട്ട് എ ഫ്രണ്ട് ഇന്‍ മീ, ഹൗ ഫാര്‍ ഐ വില്‍ ഗോ, ബ്യൂട്ടിഫുള്‍ സേവിയര്‍, ഗെത്സമേന്‍, പാര്‍ട്ട് ഓഫ് യുവര്‍ വേള്‍ഡ്, ഐ സീ ദ ലൈറ്റ് തുടങ്ങിയ ഒട്ടേറെ പ്രശസ്ത ഗാനങ്ങള്‍ ക്ലെയര്‍ പാടിക്കഴിഞ്ഞിട്ടുണ്ട്. ബ്യൂട്ടിഫുള്‍ സേവിയര്‍ അതിമധുരമായ ഒരു ഈസ്റ്റര്‍ ഗാനമാണ്. ഉയിര്‍പ്പിന്റെ പ്രത്യാസ മുഴുവന്‍ ആവാഹിച്ചു കൊണ്ട് കൊച്ചു ക്ലെയര്‍ ഈ ഗാനം ആലപിക്കുന്നു. ഡിസ്നി നിര്‍മിച്ച മോവന എന്ന ആനിമേഷന്‍ ചിത്രത്തിലെ ഹൗ ഫാര്‍ ഐ വില്‍ ഗോ എന്ന ഗാനം സൂപ്പര്‍ ഹിറ്റാണ്. സാഹസികത നിറഞ്ഞ മൊവന എന്ന പെണ്‍കുട്ടിയുടെ മനസ്സിന്റെ ഊര്‍ജം പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ്ക്ലെയറിന്റെ ആലാപനം ആകര്‍ഷകമാകുന്നു.
ക്ലെയര്‍ പാടിയ ഇമ്പമാര്‍ന്ന മറ്റൊരു ഗാനം എക്കാലത്തെയും മനോഹര ക്രിസ്മസ് ഗാനമായ സൈലന്റ് നൈറ്റ് ആണ്. ഒരു പക്ഷേ, ഇത്ര ചെറുപ്പമാര്‍ന്ന ശബ്ദത്തില്‍ ഈ അനശ്വര ഗാനം ലോകം മുഴുവന്‍ കേള്‍ക്കുന്നത് ആദ്യമായിട്ടാവും!