എണ്ണ വറ്റാത്ത വിളക്കുകൾ കയ്യിലുണ്ടോ?

അന്ന് ഞാനൊരു വിഷമസന്ധിയിലായിരുന്നു. ഒട്ടും സന്തോഷമില്ലാത്ത അവസ്ഥ. പ്രാർത്ഥിക്കാനും പറ്റുന്നില്ല.
ഒരു സുഹൃത്തിനെ വിളിച്ച് വിഷമങ്ങൾ പങ്കുവച്ചു. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:
“അച്ചാ,
അച്ചനെ ഞാൻ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. അച്ചൻ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും
മനസിരുത്തി ഒന്നു വായിച്ചാൽ മതി.
ദൈവം സംസാരിക്കും.”
എന്നെ വല്ലാതെ ചിന്തിപ്പിച്ച
വാക്കുകളായിരുന്നു അത്.
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന ഞാൻ എന്നിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. എന്നോട് തന്നെ സംസാരിക്കേണ്ടിയിരിക്കുന്നു.
ഞാനാകുന്ന വിളക്കിലെ എണ്ണ വറ്റുമ്പോഴാണ് എൻ്റെ ജീവിതത്തിൽ അന്ധകാരമേറുന്നത്.
ഏതൊരു വ്യക്തിയുടെയും ആദ്ധ്യാത്മികതയുടെ ആഴങ്ങൾ അളക്കപ്പെടുന്നത് മുമ്പോട്ടുള്ള യാത്രയിൽ പ്രതികൂലങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
സുവിശേഷത്തിലെ പത്ത് കന്യകമാരുടെ കഥ പഠിപ്പിക്കുന്നതും അതുതന്നെയാണ്
(Ref മത്താ 25:1-13).
അഞ്ചു പേരുടെ കൈകളിൽ വിളക്കിനോടൊപ്പം എണ്ണയുണ്ടായിരുന്നു.
എന്നാൽ ബാക്കി അഞ്ചു പേരുടെ പക്കൽ വിളക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവാശ്രയത്തിൽ നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കാനും
ജീവിത വിളക്കിൻ്റെ എണ്ണ വറ്റാതെ
സൂക്ഷിക്കാനും നമുക്ക് കഴിയട്ടെ!
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles