ജീവിതം എന്തിനു വേണ്ടി ?

ജീവിതത്തിൽ മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് അവൾ ഒരു കൗൺസിലിങ്ങിന് പോകുവാൻ തിരുമാനിച്ചത്. ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്തുവാൻ കഴിയുന്നില്ല… എന്തുകൊണ്ട് ? നിരാശയോടെ അവൾ തന്റെ കൗൺസിലറോടെ ചോദിച്ചു. അയാൾ അല്പ സമയം ഒന്നും മിണ്ടിയില്ല. പിന്നെ തന്റെ ഭവനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു വൃദ്ധയെ മുറിയിലേക്ക് വിളിച്ചു. തന്റെ ജീവിതം അവളോട് പങ്കു വെയ്ക്കുവാൻ അയാൾ ആ വൃദ്ധയോട് ആവിശ്യപ്പെട്ടു. വൃദ്ധ പറഞ്ഞു തുടങ്ങി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥയായാണ് ഞാൻ വളർന്നത് .മുതിർന്നപ്പോൾ ദൈവം എനിക്ക് ഒരു നല്ല ജീവിത പങ്കാളിയെ തന്നു. ഒരു കുഞ്ഞിനെ തന്നു .അങ്ങനെ ജീവിതം നല്ല നിലയിൽ പോയി കൊണ്ടിരുന്നപ്പോഴാണ് .ഭർത്താവിന് കാൻസർ രോഗം പിടിപ്പെട്ടത് അധികം വൈകാതെ അദ്ദേഹം മരണമടഞ്ഞു.

പിന്നീട് ഞാൻ എന്റെ മകന് വേണ്ടി ജീവിച്ചു. എന്നാൽ ഒരു അപകടത്തിൽ പെട്ട് അവനെ എനിക്ക് നഷ്ടമായി. കടുത്ത നിരാശയിലേക്ക് ഞാൻ വഴുതി വീണു. ഇനി എന്തിന് ജീവിക്കണമെന്നായി എന്റെ ചോദ്യം ? ജീവിതം അവസാനിപ്പിക്കാനായി ഞാൻ റോഡിലേക്ക് ഇറങ്ങി നടന്നു… വഴിവക്കിൽ അപകടത്തിൽ പെട്ട് മുറിവേറ്റു കിടന്ന ഒരു പൂച്ചയെ ഞാൻ കണ്ടു. അതിന്റെ അടുത്തേക്ക് ഞാൻ നടന്നു. പകുതി ജീവൻ മാത്രമുള്ള ആ പൂച്ചയെ ഞാൻ വീട്ടിലേക്ക് കൊണ്ടു വന്നു. അതിന്റെ മുറിവുകൾ വെച്ചു കെട്ടി. പതുക്കെ പതുക്കെ അത് സുഖം പ്രാപിക്കുവാൻ തുടങ്ങി. എന്റെ മനസ്സിൽ സന്തോഷവും ശാന്തതയും തോന്നി തുടങ്ങി. കുറച്ചു നാൾ കഴിഞ്ഞ് അത് പൂർണ്ണമായി സുഖം പ്രാപിച്ചു.. അന്ന് ഞാൻ ആദ്യമായി ജീവിതത്തിൽ വീണ്ടും ചിരിച്ചു. ജീവിതത്തിന് ഞാൻ അർത്ഥം കണ്ടെത്തുവാൻ തുടങ്ങി. ഒരു പൂച്ചയ്ക്ക് ഞാൻ ചെയ്ത നല്ല കാര്യം മനസ്സിൽ സന്തോഷം പ്രധാനം ചെയ്തു. ആ നല്ല കാര്യങ്ങൾ തന്നെ ഞാൻ സമൂഹത്തിനും സനേഹത്തോടെ ചെയ്യുവാൻ തുടങ്ങി. ഒരോ ഭവനത്തിലും കയറി ഇറങ്ങി ഞാൻ എനിക്ക് കഴിയും വിധം സേവനം ചെയ്തു കൊണ്ടിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവർക്കും രോഗികൾക്കും ഒക്കെ ഞാൻ ഒരു തണലായി ഇന്നു മാറുന്നതിൽ തികച്ചും ഞാൻ സന്തുഷ്ടയാണ്. 

വൃദ്ധയുടെ ജീവിതം കേട്ട് അവൾ ആ മുറി വിട്ടിറങ്ങി. ഒരു മാറ്റത്തിന്റെ തയ്യാറെടുപ്പോടെ. യുവ സമൂഹം ഇന്ന് ഒരു തരം വിഭ്രാന്തിയിലാണ്. സ്വയം കണ്ടെത്തുവാൻ … ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ ഇന്ന് യുവജനങ്ങൾക്ക്‌ കഴിയാതെ പോകുന്നു. മാത്സര്യത്തിന്റെയും നിരാശയുടെ ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത് … ഇവിടെ സന്തോഷവും സമാധാനവും കണ്ടെത്തുവാൻ പലപ്പോഴും നമ്മുക്ക് കഴിയാതെ പോകുന്നു. ഒരു പാട് സാധ്യതകൾ ഉള്ള ലോകത്തിൽ സ്വന്തം സാധ്യതകളും അർത്ഥ തലങ്ങളും കണ്ടത്തുവാൻ വിഷമിക്കുന്ന യുവ സമൂഹം ഓർക്കേണ്ടത് ഒന്നാണ്.

സ്നേഹം … സ്നേഹം നഷ്ടപ്പെടുമ്പോഴാണ് സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നത്. ജീവിതത്തിലെ പന്നി പാച്ചിലുകൾക്കിടയിൽ സ്നേഹം കണ്ടെത്തുവാൻ നമ്മുക്ക് ശ്രമിക്കാം. അതു വഴി സമൂഹത്തിന് സേവനം പ്രധാനം ചെയ്യാം… ഇവിടെ നാം ജീവിതത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കും … എന്റെ ജീവിതം എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ലഭിക്കും. അതു വഴി ജീവിതത്തിൽ സന്തോഷവും സമാധാനവും ഒരേപോലെ തളിരിടും.

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles