നുറുങ്ങുവെട്ടം; ലിബിന്‍ ജോ യുടെ മൂന്നാം പുസ്തകം ഉടന്‍ വായനക്കാരിലേക്ക്.

ലൂമിഖക്കും,വിജയത്തിന്‍റെ ചുവടുകള്‍ക്കും ശേഷം നുറുങ്ങുവെട്ടമെന്ന മുന്നാം പുസ്തകവുമായി ലിബിന്‍ ജോ വായനക്കാരിലേക്ക്..കൊച്ചി തിയോ ബുക്സ് ആണ് പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്.
പുസ്തകത്തിന്‍റെ ഉള്ളം
നുറുങ്ങുവെട്ടം, വിജയവെട്ടം, ആധ്യാത്മികം എന്നും പേരുള്ള മൂന്ന് പര്‍വങ്ങളായാണ് ലിബന്‍ ജോ മാത്യുവിന്‍റെ പുസ്തകം തിരിച്ചിരിക്കുന്നത്. നുറുങ്ങുവെട്ടം, വിജയത്തിലേക്കുള്ള ഒരു പാത എന്നാണ് ആദ്യഘട്ടത്തിന് നാമകരണം ചെയ്തിരിക്കുന്നു. ജീവിതത്തിലെ പരാജയങ്ങളോടും ഇരുളിനോടും പ്രതിസന്ധികളോടും പോരാടി വിജയം വരിച്ചവരുടെ കഥകളാണ് നുറുങ്ങുവെട്ടം എന്ന ഭാഗം മുഴുവന്‍. വിജയമന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് രണ്ടാം ഭാഗമായ വിജയവെട്ടം. എന്തെല്ലാം വിജയങ്ങള്‍ ഈ ലോകത്തില്‍ കൈവരിച്ചാലും പരമലക്ഷ്യമായ ദൈവത്തില്‍ എത്തിയില്ലെങ്കില്‍ അര്‍ത്ഥമില്ല എന്ന ബോധ്യത്തില്‍ നിന്നുമാണ് മൂന്നാം ഭാഗമായ ആധ്യാത്മികം.
ജീവിതത്തില്‍ തളര്‍ന്നുപോയവര്‍, പരാജയം മുന്നില്‍ കണ്ടവര്‍,തളരാതെ വിജയ പ്രതീക്ഷകളുമായി ദൈവജ്ഞാനത്തില്‍ പ്രകാശിതരായി മുന്നോട്ട്പോയി ചരിത്ര സൃഷ്ടാക്കളായി മാറിയ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ ഗ്രന്ഥത്തില്‍ വിവരിക്കപ്പെടുന്നു ഒരു വാള്‍ മുര്‍ച്ചയുള്ളതാകണമെങ്കില്‍ ആലയിലെ അഗ്നി ചൂളയിലൂടെ കടന്നുപോയേ മതിയാവൂ. അതുപോലെ പരീക്ഷണങ്ങളും പ്രതിസന്ധികളും അതിജീവിക്കാന്‍ കഴിയണമെന്ന സന്ദേശമാണ് ഈ മനോഹരഗ്രന്ഥം സംഭാവനചെയ്യുന്നത്.ഭീതിയൊഴിഞ്ഞ മനസ്സോടെ ജീവിതയാത്ര തുടരുക. ദൈവികകരങ്ങള്‍ നമ്മെ പരിപാലിച്ചു കൊള്ളും.വെളിച്ചത്തിന്‍റെ താഴ്വരയില്‍ കാലുകള്‍ ഇടറുകയുമില്ല.
പുസ്തപ്രകാശനം ഔദ്യോഗികമായി ഡിസംബര്‍ 17 ന് മാംഗ്ലൂരില്‍ സെന്‍റ് അലോഷ്യസ് ഹാളില്‍ വെച്ച് നിര്‍വഹിക്കുന്നതാണ്.
കോപ്പികള്‍ക്ക്..
തിയോ ഗ്യാലറി, ആലപ്പുഴ-7
തിയോ ബുക്സ് കൊച്ചി-19
ഫോണ്‍: 0477 2244581
ഇ-കത്ത്:libinjomathew@gmail.com