മാര്‍പാപ്പയ്ക്ക് കത്തെഴുതണോ?
ആഗോള കത്തോലിക്കാസഭയുടെ തലവനായ
മാര്‍പാപ്പായ്ക്ക് ഒരു കത്തെഴുതാന്‍ ആഗ്രഹമുണ്ടോ?
ഇതാ പാപ്പായ്ക്ക് കത്തെഴുതാന്‍ ആഗ്രഹിക്കുന്നവര്‍
അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍:
മാര്‍പാപ്പയ്ക്കു കത്തുകള്‍ അയക്കാന്‍ രണ്ടു മേല്‍വിലാസങ്ങളുണ്ട്. പരിശുദ്ധ സിംഹാസനത്തിന്റെ യു. എസ് എംബസി വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ് ഒരു മേല്‍വിലാസം. ഹിസ് ഹോളിനസ്, പോപ്പ് ഫ്രാന്‍സിസ്, അപ്പോസ്തോലിക് പാലസ്, 00120 വത്തിക്കാന്‍ സിറ്റി. ശ്രദ്ധിക്കേണ്ട വസ്തുത എന്താണെന്നു വച്ചാല്‍ പ്രസ്തുത വിലാസത്തില്‍ ഇറ്റലിയെന്നൊ, റോമെന്നൊ ഇല്ല. സ്വതന്ത്രമായ ഒരു രാജ്യമാണ് വത്തിക്കാന്‍ സിറ്റി എന്നതുതന്നെയാണ് ഇതിന്റെ കാരണം. മുന്‍പുണ്ടായിരുന്ന പാപ്പമാരെപോലെ ഫ്രാന്‍സിസ് പാപ്പ താമസിക്കുന്നത് പേപ്പല്‍ അപ്പാര്ട്ട്മെന്റിലല്ല. മറിച്ച് കാസാ സാന്താ മാര്‍ത്തയിലാണ്. അതിനാല്‍ ഒരു വിലാസം കൂടെയുണ്ട്. ഹിസ് ഹോളിനസ്, പോപ്പ് ഫ്രാന്‍സിസ്, സെയിന്റ് മാര്‍ത്ത ഹൗസ്, 00120 സിറ്റ ഡെല്‍ വത്തിക്കാനൊ, വത്തിക്കാന്‍ സിറ്റി. രണ്ടു മേല്‍വിലാസങ്ങള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട വസ്തുത പോസ്റ്റേജ് ശരിയായിരിക്കണം എന്നുള്ളതാണ്. യു.എസില്‍ നിന്നാണ് മെയില്‍ അയക്കുന്നതെങ്കില്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ശരിയായ പോസ്റ്റേജ് എത്രയെന്ന് കണ്ടുപിടിക്കാനാകും.
കത്തെഴുതുമ്പോള്‍ രണ്ടു കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. കത്ത് ഹ്രസ്വമായിരിക്കണം, ബഹുമാനപൂര്ണ്ണവുമാകണം. അനേകം മെയില്‍ പാപ്പയ്ക്കു ലഭിക്കുന്നതുകൊണ്ട്് കാര്യം വ്യക്തമായും ഹ്രസ്വമായും അവതരിപ്പിക്കുക. പാപ്പയോടും ഔദ്യോഗികപദത്തോടുമുള്ള ബഹുമാനം കത്തിലുടനീളം കാത്തുസൂക്ഷിക്കണം.
നിങ്ങളുടെ മെയിലിന് തിരിച്ച് മറുപടി പ്രതീക്ഷിക്കുന്നെങ്കില്‍ ഉറപ്പായും നിങ്ങളുടെ മേല്‍വിലാസം ചേര്‍ക്കാന്‍ മറക്കാതിരിക്കുക