ഇന്നത്തെ നോമ്പുകാല ചിന്ത
24 മാര്‍ച്ച് 2020
ബൈബിള്‍ വായന
യോഹന്നാന്‍ 5. 6-9
‘അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു.’
ധ്യാനിക്കുക
എഴുന്നേറ്റ് ജീവിതത്തിന്റെ പുതുമയില്‍ നടക്കാനുള്ള സമയമാണ് നോമ്പുകാലം. എന്നെ തളര്‍ത്തി കളയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്?
അതേ ചോദ്യം ഇന്ന് എന്നോട് യേശു ചോദിക്കുന്നു. ‘നിനക്ക് വീണ്ടും സുഖമാകണമോ?’ യേശു എനിക്ക് എന്തു സൗഖ്യം നല്‍കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
തന്റെ വചനത്താല്‍ യേശു സൗഖ്യം നല്‍കി. അവിടുന്ന് കല്‍പിക്കുകയും തളര്‍വാത രോഗി സൗഖ്യം പ്രാപിക്കുകയും ചെയ്തു. ദൈവ വചനത്തിന് എന്റെ ജീവിതത്തില്‍ പ്രധാനസ്ഥാനമുണ്ടോ?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവേ, അങ്ങയെ സ്വീകരിക്കാന്‍ ഞാന്‍ യോഗ്യനല്ല. അവിടുന്ന് ഒരു വാക്ക് അരുളിച്ചെയ്താല്‍ മതി എന്റെ ആത്മാവ് സുഖം പ്രാപിക്കും. ഇതാണ് വചനത്താലുള്ള സൗഖ്യം. എന്റെ അവസ്ഥ അങ്ങേയ്ക്കറിയാമല്ലോ. അതിനാല്‍ സുഖമാക്കുന്ന അങ്ങയുടെ വചനത്തിന് ഞാന്‍ എല്ലാം സമര്‍പ്പിക്കുന്നു. അവിടുത്തെ ഹിതം എന്റെ ജീവിതത്തില്‍ സംഭവിക്കട്ടെ. ആമ്മേന്‍
‘നമ്മളെല്ലാവരും പാപികളാണ്. എന്നാല്‍ കൃപയുടയെും കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും നിറവു കൊണ്ട് ദൈവം നമ്മെ സൗഖ്യപ്പെടുത്തുന്നു’ (ഫ്രാന്‍സിസ് പാപ്പാ)