ഇന്നത്തെ നോമ്പുകാല ചിന്ത

9 മാര്‍ച്ച് 2020

 

ബൈബിള്‍ വായന
ലൂക്ക 6. 36 – 37

‘നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍. നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.’


ധ്യാനിക്കുക

സ്വര്‍ഗസ്ഥനായ പിതാവ് കാരുണ്യവാനും ദയാനിധിയുമാണെന്ന് നാം എങ്ങനെ അറിയും? ഞാന്‍ എന്നെങ്കിലും കാരുണ്യവും ദയയും അനുഭവിച്ചിട്ടുണ്ടോ?

സഹാനുഭൂതി എന്നതിന്റെ അര്‍ത്ഥം മറ്റൊരാളുടെ കാതുകളിലൂടെ കേള്‍ക്കുകയും ഹൃദയത്തിലൂടെ അനുഭവിക്കുകയുമാണ്. എനിക്ക് സഹാനുഭൂതിയുണ്ടോ?

കുറ്റം വിധിക്കുന്നതിനേക്കാള്‍ അധികം പാപങ്ങളെ കാരുണ്യം സുഖപ്പെടുത്തുന്നു. എന്റെ അനുദിന ജീവിതത്തില്‍ ഞാന്‍ എങ്ങനെയാണ് കാരുണ്യം പരിശീലിക്കുന്നത്?

പ്രാര്‍ത്ഥിക്കുക

കാരുണ്യനിധിയായ പിതാവ്, പാപം എവിടെ പെരുകുന്നുവോ അവിടെ അങ്ങയുടെ കൃപയും പെരുകുന്നുവല്ലോ. ഈ പരിശുദ്ധമായ നോമ്പുകാലത്തെ പ്രതിയും അവിടുത്തെ കാരുണ്യവും ദയയും അനുഭവിക്കാനുള്ള അവസരത്തിനും ഞാന്‍ അങ്ങെയ്ക്ക് നന്ദി പറയുന്നു. എനിക്കു ചുറ്റുമുള്ളവരോട് സഹാനുഭൂതി കാണിക്കുവാനും അവരുടെ പക്കലേക്ക് സ്‌നേഹത്തോടെയും ദയവോടെയും ഇറങ്ങിച്ചെല്ലാനും എന്നെ അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ. ആമ്മേന്‍.

‘കര്‍ത്താവ് നമ്മെ അത്രമേല്‍ സ്‌നേഹിച്ചു. നാം എല്ലാവരെയും സ്‌നേഹിക്കുകയും ഏവരോടും കരുണ കാണിക്കുകയും ചെയ്യണം’ വി. ജോസഫൈന്‍ ബക്കീത്താ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles