ഇന്നത്തെ നോമ്പുകാല ചിന്ത
2 മാര്‍ച്ച് 2020
മത്തായി 25. 37-40
“അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട്് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.”
ധ്യാനിക്കുക
നിങ്ങള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന വാചകത്തലൂടെ യേശു സ്വയം വിശക്കുന്നവരോടും ദാഹിക്കുന്നവരോടും അപരിചിതരോടും നഗ്നിരോടും തടവുകാരോടും താദാത്മ്യം പ്രാപിക്കുകയാണ്. എന്തു കൊണ്ട് എന്ന് ധ്യാനിക്കുക.
മറ്റുള്ളവരുമായുള്ള എന്റെ ബന്ധത്തില്‍ എനിക്ക് എങ്ങനെ യേശുവിനെ പോലെ ആകാന്‍ സാധിക്കും?
എനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് നോമ്പുകാലം. ദൈവം എനിക്ക് നല്കിയ ഏതെല്ലാം സമ്മാനങ്ങളും അനുഗ്രഹങ്ങളുമാണ് എനിക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുക?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, അവിടുന്ന് ഈ ലോകത്തിലേക്ക് വന്നപ്പോള്‍ അങ്ങ് ഞങ്ങളില്‍ ഒരാളായി തീരുകയും ഞങ്ങളുടെ മാനുഷിക ബലഹീനതകള്‍ അനുഭവിക്കുകയും ചെയ്തു. എനിക്ക് കരുണയും ദയയവുമുള്ള ഒരു ഹൃദയം തരേണമേ. അങ്ങനെ ഞാന്‍ സഹിക്കന്നവരുമായി എനിക്കുള്ളത് പങ്കുവയ്ക്കുകയും ശക്തരും ധീരരുമാകാന്‍ അവരെ സഹായിക്കുകയും ചെയ്യട്ടെ. ആമ്മേന്‍.
‘ദൈവം നിങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്തോ അതാണ് നിങ്ങളുടെ ദൈവവിളി. നാം എന്തു ചെയ്യുന്നു എന്നതിലല്ല, എത്ര സ്നേഹത്തോടെ ചെയ്യുന്നു എന്നതാണ് പ്രധാനം’ മദര്‍ തെരേസ