ദൈവഹിതത്തോട് ചേർന്ന് പ്രവർത്തിക്കുന്നവനാണ് വിശുദ്ധൻ (നോമ്പ്കാല ചിന്ത)

എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക.(മത്തായി 7:21)

സ്നേഹമാണ് സകലതിനെയും കൂട്ടിയിണക്കി പൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്നത്.(colo3:14)പൂർണ്ണമനസോടെ ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞാൽ അവിടുത്തെ ഹിതത്തോട്‌
നമ്മുടെ ഇഷ്ടത്തെ (ഹിതത്തെ) പൂർണ്ണമായും ഒന്നാക്കുക എന്നതാണ്. സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതതന്നെ പരസ്പരം സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങൾ ഒന്നായിതീരുകയും ഒരേകാര്യങ്ങൾ ആഗ്രഹിക്കാൻ തുടങ്ങുകയും ചെയ്യും എന്നതാണ്.

അതുപോലെ തെന്നെ ഒരുവൻ തന്റെ ആഗ്രഹത്തെ എത്രമാത്രം ദൈവഹിതതോട് ഒന്നാക്കുന്നുവോ അത്രമാത്രം അധികമായി ദൈവത്തെ സ്നേഹിക്കാൻ തുടങ്ങുന്നു. ഭൂമിയിൽ ഒത്തിരി നന്മപ്രവർത്തികൾ ഉണ്ട് സഭയിൽ ഒത്തിരി ഭക്തകൃത്യങ്ങളും. ഇവയൊക്കെ ദൈവത്തിന് സ്വീകാര്യമാണ്-അവ ദൈവേഷ്ടതിനനുസരിച്ചു ചെയ്യുമ്പോൾ മാത്രം. അവ ദൈവഹിതതോട് ചേരാതെ വരുമ്പോൾ ദൈവം അവയിൽ സന്തോഷിക്കുന്നില്ല മാത്രവുമല്ല നിരാകരികുകയും ശിക്ഷിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ചിന്തിക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾ ദൈവം സ്വീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ദൈവമഹത്വതിനായി നമ്മൾ പ്രവർത്തിക്കുന്നത്? എന്ന ചോദ്യം ഉയരുന്നു. “തന്റെ കല്പ്പനകൾ അനുസരിക്കുന്നതോ ദഹന ബലികളും മറ്റു ബലികളും അർപ്പിക്കുന്നതോ, ഏതാണ് കർത്താവിനു പ്രീതികരം?അനുസരണമാണ് ബലിയെക്കാൾ ശ്രേഷ്ഠം;(1സാമു.15:22)ദൈവഹിതം അവഗണിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവൻ ഒരുതരത്തിൽ വിഗ്രഹാരാധനയാണ്‌ നടത്തുന്നതു.

എല്ലാകാര്യങ്ങളിലും ദൈവഹിതം നിറവേറ്റുക എന്നതാണ് നമുക്ക് ദൈവത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വം. തന്റെ സ്വർഗീയ പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ഭൂമിയിൽ വന്ന രക്ഷകനായ ഈശോമിശിഹാ നമ്മെ പഠിപ്പിച്ചതും പിതാവിന്റെ തിരുമനസ്സ് നിറവേറ്റാനാണ്. ദൈവഹിതവുമായി ഒന്നായികൊണ്ടുള്ള ഒരു പ്രവർത്തി മതിയാകും ഒരു വിശുദ്ധൻ ജന്മംകൊള്ളാൻ. സാവൂൾ പോൾ ആയി മാറുമ്പോൾ യഥാർത്ഥത്തിൽ ചെയ്യുന്നത് ഇതാണ്. വീണയുടനെ അവൻ കേട്ട ശബ്ദത്തിനു അവൻ കീഴടങ്ങി.. ആ വാക്കുകൾ അവൻ അനുസരിച്ചു…

സ്വന്തം ഇഷ്ടം ദൈവത്തിന് സമർപ്പിക്കുന്നവൻ എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു. ഇത് പരിപൂർണമായ സത്യമാണ്. “തന്റെ ഭക്ഷണം ദാനം ചെയ്യുന്നവനും സുവിശേഷത്തിനുവേണ്ടി അടിയേറ്റു രക്തം ചിന്തുന്നവനും ഭക്ഷണം ത്യജിച്ചു അത് മറ്റുള്ളവർക്കു നൽകുന്നവനും തനിക്കെന്തുണ്ടോ അത് ദൈവത്തിന് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ തന്റെ ഇഷ്ടം ദൈവത്തിന് നൽകുന്നവനാകട്ടെ തന്നെ തന്നെ നൽകുന്നു…..

ദൈവഹിതം ജീവിതത്തിൽ അനുഷ്ടിക്കാം. ദൈവേഷ്ടത്തിനു വിപരീതമായ എല്ലാം ഉപേക്ഷിച്ചുകൊണ്ടു നല്ല കുമ്പസാരകൂട്ടിൽ എല്ലാം പുനക്രമീകരിക്കാം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles