ഞാനൊരു പാപിയാണെന്ന് ദൈവസന്നിധിയില്‍ ഞാന്‍ അംഗീകരിക്കാറുണ്ടോ? (നോമ്പുകാലം ചിന്ത)
ബൈബിള്‍ വായന
ലൂക്ക 18. 13 – 14
‘ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും’
ധ്യാനിക്കുക
ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത് എപ്രകാരമാണ്? അയാള്‍ എവിടെയാണ് നിന്നത്? അയാളുടെ സ്വഭാവത്തെ കുറിച്ച് ഇത് എന്ത് വ്യക്തമാക്കുന്നു?
ദൈവമേ, പാപിയായ എന്നോട് കരുണയാകണമേ. എന്ന അയാളുടെ പ്രാര്‍ത്ഥന ദൈവം കാരുണ്യവാനാണെന്നും ചുങ്കക്കാരന്‍ ഒരു പാപിയാണെന്നും വ്യക്തമാക്കുന്നു. ഞാനൊരു പാപിയാണെന്ന് ദൈവസന്നിധിയില്‍ ഞാന്‍ അംഗീകരിക്കാറുണ്ടോ?
യേശു എളിമയുള്ളവനാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ വി. ഗ്രന്ഥത്തില്‍ നിന്ന് എടുത്തു പറയുക. എളിമ പരിശീലിക്കാന്‍ എനിക്ക് പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രാര്‍ത്ഥിക്കുക
ശാന്തശീലനും എളിമയുള്ളവനുമായ കര്‍ത്താവായ യേശുവേ, പാപിയായ എന്റെ മേല്‍ കനിയണമേ. പാപത്തില്‍ നിന്ന് പിന്തിരിഞ്ഞ് അങ്ങയിലേക്ക് മടങ്ങി വരാനും ഞാനല്ല ഇനി മേല്‍ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന് ഏറ്റുപറായന്‍ എനിക്ക് കൃപ അരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.