മാമോദീസ വഴി സ്വീകരിച്ച പ്രേഷിതവിളി എത്ര മാത്രം നാം പ്രാവർത്തികമാക്കി? (നോമ്പ്കാല ചിന്ത)

ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. (റോമാ 11 : 29).

എന്നും എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കേണ്ടതും വിചിന്തനത്തിൽ ഭയത്തോടും വിറയലോടും കൂടെ സ്വീകരിക്കേണ്ടതുമാണ് ഈ വചനം.

മാമോദീസ സ്വീകരിച്ച നാം ഓരോരുത്തരും സ്വീകരിച്ചിരിക്കുന്ന വിളിയെക്കുറിച്ചും ദാനമായി ലഭിച്ച പരിശുദ്ധാത്മാവിനെ കുറിച്ചും നാം ബോധവാൻമാരാണോ? മാമോദീസ വഴി സ്വീകരിച്ച പ്രേഷിതവിളി എത്ര മാത്രം നാം പ്രാവർത്തികമാക്കി. ഇന്നുവരെ ജീവിച്ചു തീർത്ത നാളുകളിൽ ഈശോ കർത്താവാണെന്ന് ഏറ്റുപറയാൻ ഒരാളെ എങ്കിലും ഈശോയിലേക്ക് അടുപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? സുവിശേഷമൂല്യങ്ങൾക്ക് അനുസരിച്ച ഒരു ജീവിതമാണോ നാം നയിച്ചത്?

നമുക്ക് ദാനമായി ലഭിച്ച പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിചാണോ നമ്മുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്?ക്രിസ്തീയജീവിതത്തിന്റെ യഥാർത്ഥ സന്തോഷം അനുഭവിക്കുന്നവരണോ നാം ?

വിളിക്കുള്ളിൽ വിളിലഭിചിട്ട് അതിനോട് പ്രതികരിക്കാത്തവരും, സത്പ്രവർത്തികൂടാതെ സ്വർഗം പ്രാപിക്കാം എന്ന മിഥ്യാധാരണയിൽ ജീവിക്കുന്നവരും, പാപം ചെയ്തിട്ടും അനുതപിക്കാതെ പാപത്തിൽ തന്നെ തുടരുന്നവരും തിരുത്തലിലെയ്ക്ക് വരേണ്ടിയിരിക്കുന്നു. ക്രിസ്തീയ ജീവിതം അർത്ഥപൂർണ്ണമായി ജീവിക്കേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles