മറ്റുള്ളവരിലാണോ ദൈവത്തിലാണോ എന്റെ ആശ്രയം? (നോമ്പുകാല ചിന്ത)

ബൈബിള്‍ വായന

ദാനിയേല്‍ 3. 25, 40 – 42
‘ചൂളയുടെ ചുറ്റും നിലയുറപ്പിച്ച കല്‍ദായരെ അതു ദഹിപ്പിച്ചു കളഞ്ഞു. സൂര്യനും ചന്ദ്രനും കര്‍ത്താവിനെവാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. ആകാശത്തിലെ നക്ഷത്രങ്ങളേ,കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.’

ധ്യാനിക്കുക
പീഢകള്‍ സഹിക്കേണ്ടി വന്നാലും ദൈവകല്‍പനകള്‍ അനുസരിക്കാനുള്ള തീരുമാനം അസറിയായുടെ പ്രാര്‍ത്ഥനയില്‍ വ്യക്തമാണ്. ഇതു പോലെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ദൃഢചിത്തത എനിക്കുണ്ടോ?

എന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയമാണ് നോമ്പുകാലം. കുഴഞ്ഞുമറിഞ്ഞ കാര്യങ്ങളെ ഒരു സന്ദേശമാക്കാനും, പരീക്ഷണങ്ങളെ സാക്ഷ്യമാക്കാനും പ്രയാസത്തെ വിജയമാക്കാനും ദൈവത്തിന് സാധിക്കും. എന്റെ വിശ്വാസം എപ്പോഴെങ്കിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ?

മറ്റുള്ളവരിലാണോ ദൈവത്തിലാണോ എന്റെ ആശ്രയം?

പ്രാര്‍ത്ഥിക്കുക

പിതാവായ ദൈവമേ,
അങ്ങയെ സര്‍വാത്മാനാ അനുഗമിക്കുന്നതിനായി ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങയോടുള്ള സ്‌നേഹത്താല്‍ എരിയട്ടെ. ഞാന്‍ അങ്ങയില്‍ ശരണം വയ്ക്കകുന്നു. ഏതൊരു സാഹചര്യത്തില്‍ നിന്നും നന്മ ഉളവാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്റെ ജീവിതത്തില്‍ എപ്പോഴും അങ്ങയുടെ ഹിതം നിറവേറട്ടെ. ആമ്മേന്‍.

‘നിങ്ങളുടെ ഭൂതകാലം നിങ്ങളെ ശല്യപ്പെടുത്താന്‍ അനുവദിക്കരുത്. എല്ലാം യേശുവിന്റെ തിരുഹൃദയത്തില്‍ അര്‍പ്പിച്ച് സന്തോഷത്തോടെ എല്ലാം ആരംഭിക്കാം’ വി. മദര്‍ തെരേസ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles