എനിക്ക് യേശുവിനെ കുറിച്ച് വ്യക്തിപരമായ അറിവുണ്ടോ? (നോമ്പുകാല ചിന്ത)

ബൈബിള്‍ വായന
യോഹന്നാന്‍ 7. 28 – 29

‘ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്’

ധ്യാനിക്കുക
താന്‍ ആരാണെന്ന് നമുക്ക് വെളിപ്പെടുത്തി തരാനാണ് യേശു ഈ ഭൂമിയിലേക്ക് വന്നത്. എനിക്ക് യേശുവിനെ കുറിച്ച് എന്തൊക്കെയോ അറിയാമെന്നാണോ അതോ എനിക്ക് യേശുവിനെ വ്യക്തിപരമായി അറിയാം എന്നാണോ? ഇവ തമ്മില്‍ എന്താണ് വ്യത്യാസം?

വി. ഗ്രന്ഥത്തെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്. ആകയാല്‍, യേശു ആരാണെന്ന് എനിക്ക് എങ്ങനെ അറിയാനാകും? യേശുവിനെ കുറിച്ചുള്ള ഈ അറിവ് എന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും?

യേശു ഈ ലോകത്തിലേക്ക് വന്നത് എന്തിനാണ്? ആരാണ് യേശുവിനെ അയച്ചത്?

പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, അങ്ങയെ അറിയുക എന്നാല്‍ അങ്ങയെ സ്്‌നേഹിക്കുകയാണ്. അങ്ങയെ സ്‌നേഹിക്കുക എന്നാല്‍ അങ്ങയെ അറിയുകയാണ്. അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് എന്റെ മനസ്സിനെ ഉജ്വലിപ്പിക്കുകയും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചെയ്യണമേ. അങ്ങനെ ഞാന്‍ അങ്ങയെ അറിയുകയും എന്റെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും കൂടെ അങ്ങയെ സ്്‌നേഹിക്കുകയും ചെയ്യട്ടെ.

‘അങ്ങയെ അറിയാന്‍ ഒരു മനസ്സും അങ്ങയെ തേടാന്‍ ഒരു ഹൃദയവും അങ്ങയെ കണ്ടെത്താന്‍ ജ്ഞാനവും അങ്ങയെ പ്രീതിപ്പെടുത്താന്‍ നല്ല പെരുമാറ്റവും അങ്ങേയ്ക്കായി കാത്തിരിക്കാന്‍ സ്ഥിരതയും അവസാനം അങ്ങയെ ആശ്ലേഷിക്കാന്‍ പ്രത്യാശയും എനിക്ക് നല്‍കണമേ’ ( വി. തോമസ് അക്വിനാസ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles