ഇന്നത്തെ നോമ്പുകാല ചിന്ത

25 March 2020

ബൈബിള്‍ വായന
ഏശയ്യ 49. 14-15

ധ്യാനിക്കുക

കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. കര്‍ത്താവ് എന്നെ മറന്നു. ദൈവം തങ്ങളെ മറന്നുവെന്ന് ഇസ്രായേല്‍ക്കാര്‍ ചിന്തിച്ചതെന്തു കൊണ്ട്? ഇതു പോലെ എന്നെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ? എന്നെ ദൈവം മറന്നു എന്നും ഉപേക്ഷിച്ചു എന്നും ഞാന്‍ ചിന്തിക്കുന്നതെന്തു കൊണ്ട്?

ഞാന്‍ നിന്നെ ഒരിക്കലും മറക്കുകയില്ല എന്ന് ദൈവം പറയുന്നു. ഈ ദൈവ വചനം എങ്ങനെയാണ് നമ്മുടെ വിചാരങ്ങളെ മാറ്റുന്നത്?

അവിടുത്തെ സ്‌നേഹം നിരുപാധികമാകയാല്‍ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. ദൈവത്തോടുള്ള എന്റെ സ്‌നേഹം ഉപോധിയുള്ളതോ നിരുപാധികമോ? എന്താണ് വ്യത്യാസം?

പ്രാര്‍ത്ഥിക്കുക

സ്വര്‍ഗീയ പിതാവേ, അവിടുന്ന് ആദ്യം എന്നെ സ്‌നേഹിച്ചതിനാല്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങ്് എന്ന മറന്നുവെന്നും ഉപേക്ഷിച്ചു എന്നും ചിന്തിച്ചു പോയതിനാല്‍ ഞാന്‍ മാപ്പു പറയുന്നു. ഞാന്‍ പശ്ചാത്തപിക്കുന്നു. അവിടുത്തെ ആത്മാവിനാല്‍ എന്നെ നിറയ്ക്കണമേ. എവിടെയെല്ലാം ഞാന്‍ പോയാലും അവിടെയെല്ലാം അവിടുത്തെ സാന്നിധ്യം ഞാന്‍ അറിയട്ടെ.

‘ദൈവത്തോട് സ്‌നേഹത്തിലാവുക എന്നതാണ് ഏറ്റവും വലിയ പ്രണയം. അവിടുത്തെ അന്വേഷിക്കലാണ് ഏറ്റവും വലിയ സാഹസം. അവിടുത്തെ കണ്ടെത്തുക എന്നത് ഏറ്റവും വലിയ മനുഷ്യനേട്ടവും’ ( വി. അഗസ്റ്റിന്‍)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles