ഈ നോമ്പുകാലത്ത് വിശുദ്ധി നേടാന്‍ എന്തെല്ലാം ചെയ്യാം?

കത്തോലിക്കാ ലോകം വലിയ നോയമ്പിലേയ്ക്ക് പ്രവേശിക്കുന്ന ദിനങ്ങളാണിത്. ആത്മാവിൽ ദൈവികചിന്തകൾ ഉയരുന്ന തരത്തിലുള്ള ഒരുക്കങ്ങളാലും തീരുമാനങ്ങളാലും പരിഹാര പ്രവൃത്തികളാലും ഈ നോമ്പിന്റെ ദിനങ്ങളിൽ നമുക്ക് വ്യാപരിക്കാം. പ്രധാനപുണ്യപ്രവൃത്തിക ളായ നോമ്പ്, പ്രാർത്ഥന, ദാനധർമ്മം ഇവവഴി ആത്മാവിൽ ലോകത്തോടും ലോകവസ്തുക്കളോടും ശരീരത്തോടും ശരീരത്തിന്റെ പ്രവണതകളോടും ഉണ്ടായിട്ടുള്ള എല്ലാ ക്രമരഹിതമായ താല്പര്യങ്ങളെജയിക്കുവാൻ നമുക്ക് സാധിക്കട്ടെ. ഈ പരിഹാര പ്രവൃത്തിവഴി മിശിഹായുടെ പീഡാസഹനത്തോട് ചേരുവാനും അവിടുത്തെ പീഡകളുടെ ഓർമ്മയിൽ നിലനിൽക്കുവാനും നമുക്ക് സാധിക്കട്ടെ.

ഇന്നിന്റെ ലോകം തിരക്കിന്റെ ലോകമാണല്ലോ? ഈ ലോകത്തിൽ നാം സൗകര്യപൂർവ്വം മറക്കുന്ന, മാറ്റിനിർത്തുന്ന ചില ആത്മീയ പ്രവൃത്തികളിൽ ഉൾപ്പെട്ടതാണ് നോമ്പ്, ഉപവാസം, പരിത്യാഗം ആശയടക്കം ആത്മശോധന എന്നിവ. നമുക്ക് നമ്മെക്കുറിച്ച് ഒരു ബോധ്യം ഉണ്ടാകുവാൻ, ആ ബോധ്യത്തിൽനിന്നുകൊണ്ട് ദൈവതിരുമനസ്സിന് ചേർന്നവിധം ശരീരത്തെയും അതിന്റെ പ്രവണതകളെയും മെരുക്കിയെടുക്കുവാനും അതുവഴി ദൈവവുമായുള്ള യഥാർത്ഥബന്ധത്തിൽ നിലനിൽക്കുവാനും നമ്മെ സഹായിക്കുന്നത് ഇത്തരം പ്രവൃത്തികളാണ്. അതുകൊണ്ട് തന്നെ നോമ്പ് ഇത്തരം ആത്മീയ പ്രവൃത്തികളിലെയ്ക്കാണ് നമ്മെ ക്ഷണിക്കുന്നത്.
യഥാർത്ഥ അനുതാപവും പാപങ്ങളുടെ ഏറ്റുപറച്ചിലുമാണ് നോമ്പിന്റെ യഥാർത്ഥ ചൈതന്യം. മനുഷ്യനോടുള്ള ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ മുഖമാണല്ലോ ഈശോയുടെ തിരുമുഖം. ഈശോയുടെ ജീവിതത്തിലൂടെ വെളിപെടുത്തപെട്ട പാപികളോടുള്ള ദൈവകരുണയെക്കുറിച്ച് ഈ നോമ്പിൽ നമുക്ക് ഓർമ്മിക്കാം. ഈ ഓർമ്മ നമ്മെ ദൈവത്തോടും സഭയോടും സഹോദരങ്ങളോടും തന്നോട് തന്നെയും ഈ പ്രപഞ്ചത്തോടും നമ്മെ രമ്യപെടുത്തട്ടെ. അങ്ങനെ ഈ വലിയനോമ്പ് നമുക്ക് അനുഗ്രഹമാകട്ടെ…

🌹ഈ വലിയ നോമ്പിന്റെ ദിനങ്ങളിൽ നമുക്ക് ഇശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള സുവിശേഷഭാഗങ്ങൾ ധ്യാനപൂർവം വായിക്കാം.

🌹നോമ്പിന്റെ ഓരോ ദിനങ്ങളിലും സങ്കീർത്തനപുസ്തകത്തിൽ നിന്നും 3 വീതം അദ്ധ്യായങ്ങൾ വായിച്ചുകൊണ്ട് ഉയിർപ്പ് തിരുനാൾ ആകുമ്പോഴേക്കും 150 സങ്കീർത്തനങ്ങൾ വായിക്കാം.

🌹കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

🌹കുരിശിന്റെ വഴി നടത്താം.

🌹നോമ്പിന്റെ വ്യാഴാഴ്ച ദിവസങ്ങളിൽ വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.

🌹നോമ്പിന്റെ വ്യാഴാഴ്ച ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യത്തിന് എതിരെ ചെയ്യപ്പെടുന്ന നിന്ദ അപമാനങ്ങൾക്കു പരിഹാരം ചെയ്തു പ്രത്യേകം പ്രാർത്ഥിക്കാം. ഉപവാസം അനുഷ്ഠിക്കാം.

🌹നോമ്പിന്റെ വെള്ളിയാഴ്ച ദിവസങ്ങളിൽ വിശുദ്ധ കുരിശിന്റെ ജപം ചൊല്ലി ദണ്ഡവിമോചനം പ്രാപിക്കാം.

🌹നോമ്പിന്റെ വെള്ളിയാഴ്ച ദിവസങ്ങളിൽ ഉപവാസമനുഷ്ടിക്കാം.

🌹പരിശുദ്ധ അമ്മയോട് ചേർന്ന് ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ ധ്യാനിച്ചു പ്രാർത്ഥിക്കാം.

🌹 പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെ ധ്യാനിച്ചുകൊണ്ട് വ്യാകുല ജപമാല, രക്തകണ്ണീർ ജപമാല ചൊല്ലി പ്രാർത്ഥിക്കാം.

🌹എളിമയുടെ ലുത്തിനിയ ചൊല്ലാം.

🌹 പ്രായശ്ചിത്തിന്റെ ലുത്തിനിയചൊല്ലി പരിഹാരപ്രാർത്ഥന നടത്താം.

🌹 നല്ല കുമ്പസാരം നടത്തുക

🌹 ദിവസേന കിടക്കുന്നതിനു മുൻപ് ആത്മശോധന നടത്തി സങ്കീർത്തനം 51, മനസ്താപപ്രകരണം എന്നിവ ചൊല്ലുക.

🌹നോമ്പുകാലം മാംസവർജ്ജനദിനങ്ങൾ ആണല്ലോ… നമ്മുടെ ഇഷ്ടങ്ങളെ നിയന്ത്രിക്കാൻ പരിശ്രമിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കാം..

🌹തിന്മയിൽ നിന്നകന്നു നന്മചെയ്യാം…
പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം, 1തീമോ 6:10, എഫേ 4 : 25 -32, യാക്കോബ് 4: 11-17, യാക്കോബ് 3: 1-10.
ഗലാ 5:19-21 പറയുന്ന തിന്മകളിൽ നിന്ന് അകലാനായി പരിശ്രമിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles