ലൗദാത്തോ സീ വാരം മേയ് മാസത്തില്‍
വത്തിക്കാന്‍ സിറ്റി: മേയ് മാസത്തില്‍ ലൗദാത്തോ സീ വാരം ആചരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൗദാത്തോ സീ വാരം ആചരിക്കുന്നത്.
‘പരിസ്ഥിതി പ്രതിസന്ധിയോട് പ്രതികരിക്കാന്‍ നിങ്ങളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഭൂമിയുടെ വിലാപവും പാവങ്ങളുടെ കരച്ചിലും ഇനിയും നാം കേട്ടില്ലെന്ന് നടിച്ചു കൂട’ പാപ്പാ മാര്‍ച്ച് 3 ന് പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘കാലവസ്ഥാ നീതി ഇപ്പോള്‍ വേണം’ എന്ന് ഉറക്കെ വിളിച്ചു പറയുന്ന പ്രതിഷേധക്കാരെ വീഡിയോയില്‍ കാണാം. ആഫ്രിക്കന്‍ വനങ്ങളിലെ ചിത്രങ്ങളും കരയ്്ക്കടിഞ്ഞ തിമിംഗലത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് സ്പോണ്സര് ചെയ്തിരിക്കുന്ന ലൗദാത്തോ സീ വാരം മേയ് മാസം 16 മുതല്‍ 24 വരെയാണ് നടക്കുന്നത്. ഈ ക്യാംപെയിനിംഗിനെ സഹായിക്കുന്നത് ദ ഗ്ലോബല്‍ കാത്തലിക്ക് ക്ലൈമറ്റ് മൂവ്മെന്റും റെനോവയുമാണ്.