രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബുകളെ അതിജീവിച്ച ‘അന്ത്യ അത്താഴം’
ക്രൈസ്തവ വിശ്വാസികള്‍ക്കും കലാസ്‌നേഹികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് വിശ്വകലാകാരനായ ലിയോണാര്‍ഡോ ഡാ വിന്‍ചിയുടെ പ്രസിദ്ധ ചിത്രമായ ദ ലാസ്റ്റ് സപ്പര്‍ എന്നറിയപ്പെടുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴം.
രണ്ടാം ലോക മഹായുദ്ധകാലത്ത് മാരകമായ ബോംബു വര്‍ഷത്തെ ഈ ചിത്രം അത്ഭുതകരമായി അതിജീവിച്ച ചരിത്രമുണ്ട്. അതാണ് ഈ പറയാന്‍ പോകുന്നത്.
1495 ല്‍ പൂര്‍ത്തീകരിച്ച ഈ വിഖ്യാത ചിത്രത്തില്‍ യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം ഭക്ഷിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മിലാനിലെ സാന്താ മരിയ ഡെല്ലെ ഗ്രാസിയേ ദേവാലയത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലി ജര്‍മനിയോട് ചേര്‍ന്ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം ചെയ്തിരുന്നു. 1943 ല്‍ സഖ്യകക്ഷികള്‍ മിലാന്റെ മേല്‍ തുരതുര ബോംബു വര്‍ഷിച്ചു. കത്തോലിക്കാസഭയുടെ അനേകം സുപ്രധാന കേന്ദ്രങ്ങള്‍ നശിച്ചു. ഡുവോമോ കത്തീഡ്രലിനും സാന്താ മരിയ ഡെല്‍ കാര്‍മൈന്‍ ദേവാലയവും അന്ത്യ അത്താഴം സൂക്ഷിച്ചിരുന്ന സാന്താ മരിയ ഡെല്ലെ ഗ്രാസിയായും ആക്രമിക്കപ്പെട്ടു. അതിന്റെ ഉള്‍ഭാഗവും മേല്‍ക്കുരയുടെ നല്ലൊരു ഭാഗവും ഭിത്തികളും തകര്‍്ന്നു.
അന്ത്യ അത്താഴം പെയിന്റിംഗും ബോംബിംഗില്‍ തകര്‍ന്നു പോയെന്ന് ഏവരും കരുതി. എന്നാല്‍, എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, തകര്‍ന്ന പള്ളിയുടെ കല്ലുകള്‍ പണിക്കാര്‍ നീക്കിയപ്പോള്‍ അതാ യാതൊരു കേടുപാടും സംഭവിക്കാതെ കിടക്കുന്നു, ഡാ വിന്‍ചിയുടെ അന്ത്യ അത്താഴം!
സാന്താ രിയ ഡെല്ലെ ഗ്രാസിയയില്‍ അന്ന് സേവനം ചെയ്തിരു്‌ന ഫാ. അസെര്‍ബി വിശ്വസിക്കുന്നത് ഒരു അത്ഭുതം കൊണ്ടാണ് ഈ ചിത്രം മാരകമായ ബോംബിംഗിനെ അതിജീവിച്ചതെന്നാണ്.