സർക്കാരുകൾ വിദ്യാഭ്യാസ മേഖലയെ സങ്കീർണമാക്കുന്നു: ലെയ്റ്റി കൗണ്‍സിൽ
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാൻ വിദ്യാഭ്യാസമേഖലയെ തീറെഴുതാൻ ശ്രമിക്കുന്നത് എതിർക്കപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.
സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളും ഉത്തരവുകളും പരസ്പരവിരുദ്ധങ്ങളായി മാറി. സംസ്ഥാന സർക്കാർ വിദ്യാഭ്യാസമേഖലയാകെ വലിയൊരു അനിശ്ചിതത്വത്തിലേക്കും സംഘർഷത്തിലേക്കും തള്ളിവിട്ടുകൊണ്ട് ഡോ. എം.എ. ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കി 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും പുനഃസംഘടിപ്പിച്ച് ഉത്തരവും ഇറക്കി. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടായിരിക്കുന്നതെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.