ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബ് ബ്രയാന്റിന്റെ ക്രിസ്തുവിശ്വാസം
ലോസ് ആഞ്ചലസ്: കഴിഞ്ഞ ഞായറാഴ്ച ഹെലിക്കോപ്റ്റര്‍ തകര്‍ന്നു മരണമടഞ്ഞ ലോകത്തിലെ ഏക്കാലത്തെയും മഹാനായ ബാസ്കറ്റ് താരം കോബ് ബ്രയാന്റ് ഒരു തികഞ്ഞ കത്തോലിക്കനായിരുന്നു. നാല് മക്കളായിരുന്നു ബ്രയാന്റിന്. 13 വയസ്സുകാരിയായ മകള്‍ ബ്രയാന്റിനൊപ്പം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
20 വര്‍ഷം നീണ്ട ഇതിഹാസ തുല്യമായ ബാസ്കറ്റ് ബോള്‍ ജീവിതത്തില്‍ നിന്ന് 2016 ലാണ് കോബ് ബ്രയാന്റ് വിരമിച്ചത്. ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ കുന്തമുനയായിരുന്നു കോര്‍ട്ടില്‍ കോബ് ബ്രയാന്റ്. അഞ്ചു തവണയാണ് ബ്രയാന്റ്ിന്റെ കരുത്തില്‍ ലേക്കേഴ്സ് ദേശീയ കിരീടം നേടിയത്.
കത്തോലിക്കാ കുടുംബത്തില്‍ പിറന്ന ബ്രയാന്റ് ഇറ്റലിയിലാണ് ബാല്യകാലം ചെലവിട്ടത്. ഒരു കുറ്റത്തിന് തടവറ മുന്നില്‍ കണ്ട കാലത്ത് തനിക്ക് ധൈര്യം പകര്‍ന്നത് തന്റെ കത്തോലിക്കാ വിശ്വാസമായിരുന്നു എന്ന് ബ്രയാന്റ് പറയുന്നു. ‘ഇക്കാലത്ത് എന്നെ സഹായിച്ചത് എന്റെ കത്തോലിക്കാ വിശ്വാസമായിരുന്നു. ഞാന്‍ കത്തോലിക്കനായാണ് ജനിച്ചതും വളര്‍ന്നതും, എന്റെ മക്കള്‍ കത്തോലിക്കരാണ്. ഒരു വൈദികനമായുള്ള സംഭാഷണം എന്ന ഏറെ സഹായിച്ചു’
2011 ല്‍ ഒത്തു പോകാന്‍ പ്രയാസമാണെന്ന കാരണത്താല്‍ ഭാര്യ വനേസ്സ ബ്രയാന്റ് വിവാഹമോചനത്തിന് കേസ് കൊടുത്തപ്പോള്‍ താന്‍ വീണ്ടും ശ്രമിക്കാം എന്നായിരുന്നു ബ്രയാന്റിന്റെ മറുപടി. രണ്ടു വര്‍ഷത്തിനു ശേഷം വനേസ്സ കേസ് പിന്‍വലിച്ചു.
ഓറഞ്ച് കണ്ട്രിയിലെ കാലിഫോണിയ ഇടവകയില്‍ ബ്രയാന്റും ഭാര്യയും സ്ഥിര സാന്നിധ്യമായിരുന്നു. കുര്‍ബാനയില്‍ പങ്കെടുക്കുന്ന ബ്രയാന്റിനെ കണ്ടതായും പലരും പറയുന്നു.