നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ വാഴ്ത്തപ്പെട്ടവനാകുന്നു

വത്തിക്കാന്‍ സിറ്റി: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കള്‍ ജെ മക്ഗീവനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനോട് അടുക്കുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു അത്ഭുതത്തിന് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കിതിനെ തുടര്‍ന്നാണിത്.

1882 ല്‍ ഫാ. മൈക്കള്‍ ജെ മക്ഗീവനി സ്ഥാപിച്ച നൈറ്റ്‌സ് ഓഫ് കൊളംബസ് ഇന്ന് ലോലകത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കത്തോലിക്കാ സാഹോദര്യ ശുശ്രൂഷാ സംഘടനയാണ്. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 20 ലക്ഷത്തോളം അംഗങ്ങള്‍ ഈ സംഘടനയിലുണ്ട്.

1852 ല്‍ കണക്ടിക്കട്ടിലെ വാട്ടര്‍ബറിയില്‍ ജനിച്ച ഫാ. മൈക്കള്‍ ജെ മക്ഗീവനി പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles