കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നത് കൊടുംക്രൂരത- ഫ്രാന്‍സിസ് പാപ്പ
കുഞ്ഞുങ്ങളെ സൈനികരാക്കുമ്പോൾ അവരുടെ ബാല്യം കവർന്നെടുക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. കുട്ടികളെ സൈനികരാക്കുന്നതിനെതിരായ അന്താരാഷ്ട്ര ദിനം ഫെബ്രുവരി 12 -ന് ആചരിക്കുന്നതിനോടനുബന്ധിച്ചു പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.
“കുട്ടിപ്പട്ടാളക്കാർക്ക് അവരുടെ ബാല്യവും നിഷ്കളങ്കതയും അവരുടെ ഭാവിയും പലപ്പോഴും ജീവൻ തന്നെയും കവർന്നെടുക്കപ്പെടുന്നു. അവർ ഓരോരുത്തരുടെയും ജീവിതം അവരുടെ കൊച്ചുകരങ്ങളിൽ ആയുധം വച്ചുകൊടുത്ത മുതിർന്നവരെ കുറ്റപ്പെടുത്തി ദൈവത്തിങ്കലേക്കുയർത്തുന്ന രോദനമാണ്” – പാപ്പാ കുറിച്ചു.
കുഞ്ഞുങ്ങളെ സൈന്യത്തിൽ ചേർക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കിശോര സൈനിക വിരുദ്ധ അന്താരാഷ്ട്ര ദിനം 2002 ഫെബ്രുവരി 12 -നാണ് ഏർപ്പെടുത്തിയത്. ഇന്ന് ലോകത്തിൽ സൈനിക സേവനം ചെയ്യാൻ നിർബന്ധിതരായിട്ടുള്ള ബാലികാബാലന്മാരുടെ സംഖ്യ 25,0000 -ൽ ഏറെയാണ്. ഇവരിൽ നാല്പതു ശതമാനം പെൺകുട്ടികളാണ്.
സിറിയ, മാലി, കോംഗോ, ദക്ഷിണ സുഡാൻ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി നാടുകളിൽ കിശോര സൈനികരുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.